Arrested | കുഴല്‍രൂപത്തിലുള്ള ഫ്ളക്സ് പാകറ്റില്‍ ഒളിപ്പിച്ച് അരയില്‍ ബെല്‍റ്റുപോലെ ചുറ്റി കടത്താന്‍ ശ്രമിച്ചത് ഒന്നരക്കോടിയോളം വിലയുള്ള സ്വര്‍ണ മിശ്രിതം; മുത്തങ്ങയില്‍ ബസ് യാത്രക്കാരന്‍ പിടിയില്‍

 


സുല്‍ത്താന്‍ ബത്തേരി: (KVARTHA) കുഴല്‍രൂപത്തിലുള്ള ഫ്ളക്സ് പാകറ്റില്‍ ഒളിപ്പിച്ച് അരയില്‍ ബെല്‍റ്റുപോലെ ചുറ്റി കടത്താന്‍ ശ്രമിച്ചത് ഒന്നരക്കോടിയോളം വിലയുള്ള സ്വര്‍ണ മിശ്രിതം. മുത്തങ്ങയില്‍ ബസ് യാത്രക്കാരന്‍ പിടിയില്‍. 

കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കേരള ആര്‍ടിസി ബസിലെ യാത്രക്കാരനായ ടിസി സഫീറലി (31) ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണം മൈസൂരുവില്‍നിന്ന് കൊടുവള്ളിയിലേക്ക് കടത്തിക്കൊണ്ടുവരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Arrested | കുഴല്‍രൂപത്തിലുള്ള ഫ്ളക്സ് പാകറ്റില്‍ ഒളിപ്പിച്ച് അരയില്‍ ബെല്‍റ്റുപോലെ ചുറ്റി കടത്താന്‍ ശ്രമിച്ചത് ഒന്നരക്കോടിയോളം വിലയുള്ള സ്വര്‍ണ മിശ്രിതം; മുത്തങ്ങയില്‍ ബസ് യാത്രക്കാരന്‍ പിടിയില്‍

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എജി തമ്പിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ദ്രാവകരൂപത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയോളം വിലയുള്ള 2.266 കിലോ സ്വര്‍ണമിശ്രിതമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

പ്രതിയെ തുടര്‍നടപടികള്‍ക്കായി മാനന്തവാടി എന്‍ഫോഴ്‌സ്‌മെന്റ് ജി എസ് ടി വകുപ്പിന് കൈമാറി. പിടിച്ചെടുത്ത സ്വര്‍ണം വിദേശത്തുനിന്ന് മൈസൂരുവില്‍ എത്തിച്ചതാകാമെന്നാണ് കരുതുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റിവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, പികെ മനോജ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി രാജീവന്‍, കെഎം മഹേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Keywords:  Liquid gold mixture worth Rs 1.5 crore seized near Muthanga checkpost in Wayanad, Wayanad, News, Arrested, Gold Smuggling, Excise, Checking, KSRTC, Passenger, Karnataka, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia