Follow KVARTHA on Google news Follow Us!
ad

Media | ഒടുവിൽ ട്വന്റി ഫോറിനെതിരെയും, പിണറായിക്കാലത്ത് മാധ്യമ പ്രവർത്തനം ഇനി 'മാപ്രകൾ' എങ്ങനെ നടത്തും?

മാധ്യമ സ്വാതന്ത്ര്യം എവിടെ വരെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത് Media, Nava Kerala Sadas, LDF Govt, Pinarayi Vijayan, CPM, കേരള വാർത്തകൾ, Politics
_കനവ് ഷാജോൺ_

കണ്ണൂർ: (KVARTHA) മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പോയ വർഷം ഏറ്റവും പിന്നിലായ രാജ്യമെന്ന കണക്കു പുറത്തുവന്നപ്പോൾ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കു തല കുനിക്കേണ്ടി വന്നിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇടതു പാർട്ടികളാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള നടപടി ഉദാഹരിച്ചു ദേശീയ തലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിച്ചത്. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചുരി മുതൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായ എം വി ജയരാജൻ വരെ ന്യൂസ് ക്ലിക്കിനായി ഘോര ഘോരം വാദിച്ചു.

Kerala, Kerala-News, Malayalam-News, Politics, Kannur, Media, Nava Kerala Sadas, LDF Govt, Pinarayi Vijayan, CPM, LDF action against media.

എന്നാൽ ഏഴര വർഷം പിന്നിടുന്ന പിണറായി വിജയൻ സർക്കാരും ചെയ്തു കൊണ്ടിരിക്കുന്നതും അതു തന്നെയല്ലേയെന്ന ചോദ്യം സൗകര്യപൂർവ്വം ഇടതു നേതാക്കൾ മറന്നു പോവുകയാണ്. ഇടതു സഹയാത്രികർ മാപ്രകളെന്നു പരിഹസിക്കുന്ന മാധ്യമ പ്രവർത്തകരോട് കടക്കു പുറത്തൊന്നാണ് ആദ്യ ടേമിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ പറഞ്ഞതെങ്കിൽ ഇപ്പോൾ സർക്കാരിനെതിരെ വാർത്ത റിപ്പോർട്ട് റിപ്പോർട്ടു ചെയ്യുന്ന വനിതാ റിപ്പോർട്ടർമാരോട് പറയുന്നത് കിടക്ക് അകത്തെന്നാണ്.

Nava Kerala Sadas, Media

ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ മുതൽ ട്വന്റി ഫോറിലെ വി ജി വിനീത വരെ അതു എത്തി നിൽക്കുമ്പോൾ മാധ്യമ സ്വാതന്ത്ര്യം എവിടെ വരെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിലെ മുഖ്യമന്ത്രി, 24 ലെ വിനീതയ്ക്കെതിരെ കേസെടുത്തത് ഗൂഡാലോചന ഗൂഡാലോചന തന്നെയെന്നു പറഞ്ഞാണ് ന്യായീകരിച്ചത്. വധശ്രമത്തിന് കേസെടുത്തത് പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും നിങ്ങൾ ഗൂഡാലോചന നടത്താത്ത ആളുകളല്ലെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പെരുവാമ്പൂരിനും കോതമംഗലത്തിനുമിടയിൽ മുഖ്യമന്ത്രിയുടെ നവകേരള സദസിന് നേരെ യൂത്ത് കോൺഗ്രസുകാർ ഷൂസ് എറിഞ്ഞ സംഭവത്തിലാണ് വധശ്രമവും ഗൂഡാലോചനയും പ്രേരണാ കുറ്റവും ചുമത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഏഴര വർഷമായി സർക്കാരിനൊപ്പമെന്നും നിൽക്കുന്ന മലയാളത്തിലെ ചാനലുകളിലൊന്നാണ് ട്വന്റി ഫോർ. പിണറായി സർക്കാറിനെതിരെ ഇളകി മറഞ്ഞിരിക്കുകയാണ് ട്വന്റി ഫോർ മേധാവി ശ്രീകണ്ഠൻ നായർ.

ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമർശനമാണ് ശ്രീകണ്ഠൻ നായർ നടത്തിയിരിക്കുന്നത്. ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നാണ് ശ്രീകണ്ഠൻ നായർ ക്ഷോഭത്തോടെ ചോദിക്കുന്നത്. സർക്കാരിന്റെ ജിഹ്വയായി ഒരു കാലത്ത് പ്രവർത്തിച്ചിരുന്ന ട്വന്റി ഫോറിന്റെ മേധാവിയുടെ കലി തുള്ളൽ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. വിനീതയ്ക്കെതിരെയുള്ള പൊലീസ് നടപടിയിൽ പത്രപ്രവർത്തക യൂനിയനും സ്വതന്ത്ര മാധ്യമ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

വിനീതയ്ക്കെതിരെയുള്ള കേസ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ്, ഇടതു അനുകൂല ആശയങ്ങൾ പിന്തുടരുന്ന കെ കെ ഷാഹിനയുടെ വിമർശനം. മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലി സംബന്ധമായി പലരുമായും ബന്ധപ്പെടെണ്ടിവരും. ചില കാര്യങ്ങൾ മുൻകൂട്ടി അറിയുകയും ചെയ്യും. ഷൂ എറിയുന്നതിനു മുൻപ് 12തവണ യൂത്ത് കോൺഗ്രസ് നേതാവിനെ വിളിച്ചുവെന്നതിനാണ് വി ജി വിനീതയ്ക്കെതിരെ വധശ്രമ കുറ്റമായ 120 ബി 3 ചുമത്തി അഞ്ചാം പ്രതിയാക്കിയത്.

മാധ്യമ പ്രവർത്തകരെ എലത്തൂർ സ്ഫോടന കേസിലെ പ്രതിയെ കണ്ണൂരിലേക്കു കൊണ്ടു വരുമെന്നു വിവരം നൽകിയെന്നു ആരോപിച്ചാണ് ഐ ജി വിജയനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്. ഇതു വെച്ചു നോക്കിയാൽ വി ജി വിനീതയ്ക്കെതിരെയുളള കേസിന് പുതുമയില്ലെന്നാണ് വിലയിരുത്തൽ. സഖാവ് ആർഷോ മഹാരാജാസ് കോളേജിൽ നിന്നും എഴുതാത്ത പരീക്ഷ പാസായെന്ന വാർത്ത കൊടുത്ത അഖില നന്ദകുമാറെന്ന ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുക്കുമ്പോൾ ഒരു വാക്കുപോലും പ്രതികരിക്കാതെ സർക്കാരിന് സ്തുതി പാടിയ ആളാണ് ട്വന്റി ഫോർ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ.

വിനീതയാകട്ടെ ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും അനുകൂലിച്ച കടുത്ത എസ്എഫ്ഐ ക്കാരിയാണ് വിനീത സർക്കാരിനെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ കൈരളിയുടെ ബീ ടീമായി പ്രവർത്തിക്കുന്ന ട്വന്റി ഫോറിനെതിരെയും കേസെടുക്കുമെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സർക്കാർ. വിനീതയ്ക്കെതിരെയുള്ള പൊലീസ് നടപടി ചൂണ്ടുപലകയാണ്. കേരളത്തിലെ മാധ്യമ ലോകത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന വ്യാമോഹമാണോ സർക്കാരിനെ മുൻപോട്ടു നയിക്കുന്നതെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യം.

Keywords: Kerala, Kerala-News, Malayalam-News, Politics, Kannur, Media, Nava Kerala Sadas, LDF Govt, Pinarayi Vijayan, CPM, LDF action against media. 
< !- START disable copy paste -->

Post a Comment