Festival | കുന്നത്തൂര്‍പ്പാടി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ 18 ന് കൊടിയേറും

 


കണ്ണൂര്‍: (KVARTHA) കുന്നത്തൂര്‍പ്പാടി ശ്രീ മുത്തപ്പന്‍ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം ഡിസംബര്‍ 18ന് തുടങ്ങി 2024 ജനുവരി 16ന് സമാപിക്കുമെന്ന് കുന്നത്തൂര്‍പ്പാടി ദേവസ്ഥാനം ട്രസ്റ്റി എസ് കെ കുഞ്ഞിരാമന്‍ നായനാര്‍ ഭാരവാഹിയായ പികെ മധു എന്നിവര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Festival | കുന്നത്തൂര്‍പ്പാടി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ 18 ന് കൊടിയേറും

വനത്തില്‍ മലമുകളില്‍ നടക്കുന്ന കേരളത്തിലെ അപൂര്‍വ്വം ചില ഉത്സവങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞവര്‍ഷത്തെ തിരുവപ്പന ഉത്സവത്തിനു ശേഷം ആള്‍ പ്രവേശനമില്ലാത്ത പാടിയില്‍ പുല്ലും ഈറ്റയും ഓലയും ഉപയോഗിച്ച് താല്‍കാലിക മടപ്പുര നിര്‍മ്മിച്ചു കഴിഞ്ഞു. പാടിയില്‍ പണി എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങാണിത്.

18 ന് രാവിലെ മുതല്‍ താഴെ പൊടിക്കളത്തെ മടപ്പുരയില്‍ തന്ത്രി പേര്‍ക്കിളത്തില്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ, ഉഷപൂജ, നവകം, ഉച്ച പൂജ, ദീപാരാധന ചടങ്ങുകള്‍ നടക്കും. കോമരം ഉറഞ്ഞുതുള്ളി പൈങ്കുറ്റി വെച്ച ശേഷം അഞ്ചില്ലം അടിയാന്മാര്‍ പാടിയില്‍ പ്രവേശിക്കും.

പാടിയില്‍ പ്രവേശിച്ചശേഷം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ശുദ്ധി, കലശപൂജ എന്നിവ നടക്കും. തുടര്‍ന്ന് അടിയന്തരം തുടങ്ങാന്‍ തന്ത്രി അനുവാദം നല്‍കും.

18 ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പന്‍, പുറംകാല മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും. ഉത്സവകാലത്ത് ഭക്തര്‍ക്ക് 24 മണിക്കൂറും പാടിയില്‍ പ്രവേശിക്കാം.  ദിവസവും ഉച്ചയ്ക്കും രാത്രിയും താഴെ പൊടിക്കളത്തുവെച്ച് അന്നദാനം ഉണ്ടായിരിക്കും.

Keywords:  Kunathurpaddi Thiruvapana Mahotsavam will be flagged off on December 18, Kannur, News, Kunathurpaddi Thiruvapana Mahotsavam, Theyyam, Press Meet, Temple, Religion, Devotees, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia