KPCTA | കണ്ണൂര്‍ സര്‍വകലാശാലയില്‍ അടിയന്തിരമായി പഠന ബോര്‍ഡുകള്‍ രൂപവത്കരിക്കണമെന്ന് കെ പി സി ടി എ ഭാരവാഹികള്‍

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാലയില്‍ യോഗ്യതയുള്ളവരെ മാത്രം ഉള്‍ക്കൊള്ളിച്ച് പഠന ബോര്‍ഡുകള്‍ അടിയന്തിരമായി രൂപീകരിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീചേഴ്സ് അസോസിയേഷന്‍ (KPCTA) ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രണ്ടു വര്‍ഷങ്ങളായി പഠന ബോര്‍ഡുകള്‍ നിലവിലില്ല. രാഷ്ട്രീയ പരിഗണനവച്ചു പഠന ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് സംഘടന എതിര്‍ക്കും.

KPCTA | കണ്ണൂര്‍ സര്‍വകലാശാലയില്‍ അടിയന്തിരമായി പഠന ബോര്‍ഡുകള്‍ രൂപവത്കരിക്കണമെന്ന് കെ പി സി ടി എ ഭാരവാഹികള്‍

ഈ വിഷയം പുതിയ വൈസ് ചാന്‍സലറെ അറിയിച്ചു. രാഷ്ട്രീയ പരിഗണന വച്ചു പഠന ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് നാക് അക്രഡിറ്റേഷനെ പ്രതികൂലമായി ബാധിക്കുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷത്തെയും സിലബസുകള്‍ വളരെ വൈകി മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷകളുടെ ചോദ്യ പേപറുകള്‍ രണ്ടര മണിക്കൂര്‍ നേരത്തെ കോളജ് പ്രിന്‍സിപല്‍മാര്‍ക്ക് അയച്ചു കൊടുക്കുന്നത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഇതു ഇഷ്ടക്കാരായ ചിലര്‍ക്ക് ചോര്‍ത്തി കൊടുക്കാനാണോയെന്നു സംശയിക്കുന്നതായും കെ പി സി ടി എ ഭാരവാഹികള്‍ ആരോപിച്ചു.

സി പി എം നേതാവും എംഎല്‍എയുമായ കെകെ ശൈലജയുടെ ആത്മകഥ സിലബസില്‍ നിന്നും ഉടന്‍ നീക്കം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെകെ ശൈലജ തന്നെ ഈ കാര്യം സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടതാണ്. മഹാത്മ ഗാന്ധിയുടെയും അംബേദ്കറുടെയും ആത്മകഥയ്‌ക്കൊപ്പം പഠിപ്പിക്കേണ്ടതല്ല ശൈലജയുടെ ആത്മകഥയെന്നും ഭാരവാഹികള്‍ പറഞ്ഞു.

കേരള പ്രൈവറ്റ് കോളജ് ടീചേഴ്സ് അസോസിയേഷന്‍ -കെ പി സി ടി എ - സംസ്ഥാന നേത്യത്വ പരിശീലന കാംപ് 16, 17 ദിവസങ്ങളില്‍ ഗ്രീന്‍ പാര്‍ക് റസിഡന്‍സിയില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

വനിത സമ്മേളനം, ടെക്‌നികല്‍ സെഷന്‍, സംവാദം എന്നിവ ശില്‍പശാലയുടെ ഭാഗമായി നടക്കും. ഞായറാഴ്ച 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് ഡോ ഷിനോ പി ജോസ് , ഡോ വി പ്രകാശ്, ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ ഇ എസ് ലത, ഡോ പി പ്രജിത എന്നിവര്‍ പങ്കെടുത്തു.

Keywords:  KPCTA demands to form study boards in Kannur University, Kannur, News, KPCTA Office Bearers, Education, Allegation, Study Boards, Kannur University, Press Meet, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia