Housewife Died | ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്യാനെത്തിയ വീട്ടമ്മയ്ക്ക് ആശുപത്രി പരിസരത്തുവെച്ച് കാറിടിച്ച് ദാരുണാന്ത്യം; അപകടം വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്ത് വെയ്ക്കുന്നതിനിടെ
Dec 4, 2023, 10:27 IST
കോഴിക്കോട്: (KVARTHA) ഭര്‍ത്താവിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോവാനെത്തിയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന (48) ആണ് മരിച്ചത്. ബീച് ആശുപത്രിയുടെ പരിസരത്തുവെച്ച് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റാണ് വീട്ടമ്മ മരിച്ചത്.
ശനിയാഴ്ച (02.12.2023) വൈകിട്ടാണ് ദൃക്‌സാക്ഷികളെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന. അതിനിടെ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും മുന്‍പോട്ട് അമിത വേഗതയില്‍ വന്ന കാര്‍ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഭര്‍ത്താവ്: ശിവന്‍. മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ. മരുമകന്‍: ശരത്ത്.
Keywords: News, Kerala, Kerala-News, Accident-News, Regional-News, Kozhikode News, Tragic Death, Accident, Died, Road, Vehicle, Hospital, Treatment, Housewife, Hit, Car, Discharge, Husband, Beach Hospital, Kozhikode: Housewife died after being hit by car while came to discharge husband from beach hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.