Accidental Death | ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

 


കോഴിക്കോട്: (KVARTHA) ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ എം സുജാതയാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തേകാലോടെയാണ് അപകടം.

കണ്ണൂരിലേക്കു പോകാനായി സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍. ഈ സമയം എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അവിടെ നിന്ന് പുറപ്പെടാന്‍ തുടങ്ങിയിരുന്നു. കയറാന്‍ നോക്കിയപ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞ് ഡോക്ടറെ ബെഞ്ചിലിരുത്തി. പെട്ടെന്ന് ട്രെയിന്‍ പതുക്കെയായത് കണ്ട് ഇവര്‍ ഓടി കയറാന്‍ ശ്രമിച്ചു.

Accidental Death | ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

വീഴാന്‍ പോകവേ യാത്രക്കാരും ആര്‍പിഎഫ് ഉദ്യോഗസ്ഥനും ചേര്‍ന്ന് താങ്ങി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഡോക്ടര്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടന്‍ തന്നെ പുറത്തെടുത്തു മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റെയില്‍വേ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച മൃതദേഹം മെഡികല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ടം നടത്തി. കോഴിക്കോട് ബീച് ആശുപത്രി വളപ്പിലെ ആര്‍ പി എച് ലാബിലെ സീനിയര്‍ മെഡികല്‍ ഓഫിസറായിരുന്ന ഇവര്‍ കഴിഞ്ഞ ജൂണിലാണ് കണ്ണൂരിലേക്ക് പോയത്.

മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി ജനാര്‍ദനന്‍ ഏറാടിയുടെയും മകളാണ്. ഭര്‍ത്താവ്: പിടി ശശിധരന്‍ (സയന്റിസ്റ്റ്, കോഴിക്കോട് എന്‍ഐഇഎല്‍ഐടി). മക്കള്‍: ജയശങ്കര്‍ (സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ ബംഗ്ലൂരു), ജയകൃഷ്ണന്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി, സ്വീഡന്‍). സഹോദരന്‍: ഡോ. എം സുരേഷ് (ഐഐടി, ചെന്നൈ).

Keywords:  Kozhikode: Doctor died after falling from train, Kozhikode, News, Accidental Death, Railway Station, Doctor, Postmortem, RPF, Passengers, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia