Arrested | ബന്ധുക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചതായി പരാതി; വധശ്രമത്തിന് 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (KVARTHA) കടുത്തുരുത്തിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജി, സത്യന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജിയും, സത്യനും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നുവെന്നാണ് പരാതി. പ്രതികളും യുവാവിന്റെ ബന്ധുവും തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ഇടപെട്ടതിന്റെ വിരോധത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ കടുത്തുരുത്തി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരേയും റിമാന്‍ഡ് ചെയ്തു.

Arrested | ബന്ധുക്കള്‍ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചതായി പരാതി; വധശ്രമത്തിന് 2 പേര്‍ പിടിയില്‍



Keywords: News, Kerala, Kerala-News, Kottayam-News, Crime-News, Kottayam News, Two Persons, Arrested, Attack, Youth, Local News, Kaduthuruthy News, Kottayam: Two arrested for attacking youth.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script