Arrested | രാവിലെ നേരത്തെ എത്തുന്ന ചെറിയ ക്ലാസിലെ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമം നടത്തിയതായി പരാതി; സ്‌കൂളിലെ തൂപ്പുകാരന്‍ അറസ്റ്റില്‍

 


കൊല്ലം: (KVARTHA) അഞ്ചല്‍ ഏരൂരില്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സ്‌കൂളിലെ തൂപ്പുകാരന്‍ അറസ്റ്റില്‍. എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപറായി കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് പൊലീസ് നടപടി.

ഏരൂര്‍ പൊലീസ് പറയുന്നത്: സ്റ്റേഷനില്‍ അഞ്ച് പരാതികളെത്തി. പോക്‌സോ ഉള്‍പെടെ ചുമത്തി കേസെടുത്ത പോലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തുന്നതിന് മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളിലെത്തി പത്രം വായിച്ച് റിപോര്‍ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ക്ക് സമാന പരാതിയുള്ളതായി മനസിലാകുന്നത്.

കേസുകളുടെ എണ്ണം കൂടിയതോടെ പുനലൂര്‍ ഡി വൈ എസ് പി അന്വേഷണം ഏറ്റെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Arrested | രാവിലെ നേരത്തെ എത്തുന്ന ചെറിയ ക്ലാസിലെ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമം നടത്തിയതായി പരാതി; സ്‌കൂളിലെ തൂപ്പുകാരന്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Police-News, Regional-News, Anchal News, Kollam News, Campus, LP School, Sweeper, Students, Assaulted, Complaint, Police, Local News, Kollam: LP school sweeper arrested for assaulting many students inside school compound.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia