Abduct Case | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലെടുത്ത 3 പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 'പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവര്‍'

 


കൊല്ലം: (KVARTHA) ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പിടിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് കേസിലെ 3 പ്രതികള്‍ പിടിയിലായതെന്നാണ് വിവരം.

പിടിയിലായ 3 പേരും ചാത്തന്നൂര്‍ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന.

പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊല്ലം അടൂരിലെ കെഎപി കാംപിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി കാംപിലെത്തിച്ചത്. കൊല്ലം രജിസ്‌ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. പിടിയിലായവരില്‍ കൂടുതല്‍ പേരുണ്ടെന്നും സൂചനയുണ്ട്. 

തട്ടിക്കൊണ്ടുപോയ കേസില്‍ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് കാംപിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

പൊലീസ് നേരത്തെ തയ്യാറാക്കിയ രേഖാചിത്രങ്ങളുമായി സാമ്യമുള്ളയാളുകളെ തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. വരും മണിക്കൂറില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.

Abduct Case | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡിയിലെടുത്ത 3 പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; 'പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവര്‍'



Keywords: News, Kerala, Kerala-News, Kollam-News, Police-News, Abduct Case, Kollam News, More Information, Arrested, Suspects, Out, Police Child, Probe, Investigation, Accused, Custody, Kollam abduct case; More information about the arrested suspects out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia