Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

കൊച്ചി: (KVARTHA) ചെറുധാന്യങ്ങള്‍ പാകം ചെയ്യുമ്പോള്‍ രുചി മാത്രമല്ല, പോഷകങ്ങള്‍ ചോര്‍ന്ന് പോകാതെ നോക്കാനും ശ്രദ്ധവേണം. ആരോഗ്യകരമായ രീതിയല്‍ ഇവ എങ്ങനെ പാകം ചെയ്യണമെന്ന് വിശദീകരിച്ചുള്ള ചെറുധാന്യങ്ങളുടെ പാചകരീതികള്‍ പരിചയപ്പെടുത്തിയ കുക്കറിഷോ ശ്രദ്ധേയമായി.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന മില്ലറ്റും മീനും പ്രദര്‍ശന ഭക്ഷ്യമേളയില്‍ വടക്കന്‍ കര്‍ണാടകയിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധരും വനിതാ കര്‍ഷകരും ചേര്‍ന്നാണ് കുക്കറിഷോ അവതരിപ്പിച്ചത്. കര്‍ണാടകയുടെ തനത് ചെറുധാന്യവിഭവങ്ങളുടെ പാചകരീതികളാണ് സംഘം പരിചയപ്പെടുത്തിയത്.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

ഡോ ശ്രീദേവി അംഗഡി, ഡോ സുധ മംഗാണി എന്നിവര്‍ക്കൊപ്പം കര്‍ഷകരായ ഭാഗ്യ, ശില്‍പ, ശ്വേത എന്നിവര്‍ ചേര്‍ന്നാണ് കുക്കറി ഷോ അവതരിപ്പിച്ചത്. മേളയില്‍ ചോളം ഉപയോഗിച്ച് റൊട്ടിയുണ്ടാക്കുന്നതും ചാമയുടെ കടുക, മണിച്ചോളത്തിന്റെ മഞ്ചൂരി, തിന കച്ചോരി, തിന ബിസിബെല്ലെബാത്, റാഗിക്കൊപ്പം തൈര് ചേര്‍ത്ത സ്മൂത്തി, റാഗി ഹല്‍വ തുടങ്ങിയ വിഭവങ്ങളാണ് പരിചയപ്പെടുത്തിയത്.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

പോഷകസമൃദ്ധം ഈ റാഗി-മീന്‍ സോസേജ്

മില്ലറ്റും മീനും പ്രദര്‍ശന ഭക്ഷ്യമേളയില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് റാഗി-മീന്‍ സോസേജ്. തിലാപ്പിയ മീനും ചെറുധാന്യമായ റാഗിയും ചേര്‍ത്ത് തയ്യാറാക്കിയ സോസേജ് രുചിയില്‍ മാത്രമല്ല, പോഷകസമൃദ്ധിയിലും മുമ്പിലാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് (സിഫ്റ്റ്) സോസേജ് വികസിപ്പിച്ചത്.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

മീനും ചെറുധാന്യവും ഉപയോഗിച്ച വൈവിധ്യങ്ങളായ രുചിക്കൂട്ടുകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് ഡിവിഷന്‍ തയ്യാറാക്കിയ സോസേജ് മേളയിലെത്തിച്ചത്. മീനിലടങ്ങിയ മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, റാഗിയിലെ നിരോക്‌സീകാരികള്‍, നാരുകള്‍, സൂക്ഷ്മപോഷകങ്ങള്‍ തുടങ്ങിയവ അടങ്ങുന്നതിനാല്‍ പോഷകസമൃദ്ധമാണ് ഈ സോസേജ് എന്ന് അദ്ദേഹം പറഞ്ഞു.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

വില്‍പനക്കല്ല, പകരം രുചി പരിചയപ്പെടുത്താനാണ് ഈ വിഭവം മേളയിലെത്തിച്ചത്. റാഗിക്ക് പകരം മറ്റ് ചെറുധാന്യങ്ങളുടെ ഇത്തരത്തിലുള്ള വിഭവങ്ങള്‍ സിഫ്റ്റിന്റെ സ്റ്റാളില്‍ ശനിയാഴ്ച ലഭ്യമാകും. പ്രദര്‍ശന ഭക്ഷ്യമേള ശനിയാഴ്ച സമാപിക്കും.

Cookery Show | ചെറുധാന്യ പാചകരീതികള്‍ പരിചയപ്പെടുത്തി കുകറിഷോ; പോഷകസമൃദ്ധം റാഗി-മീന്‍ സോസേജ്

Keywords: News, Kerala, Kerala-News, Business-News, Business-News, Food Fair, Exhibition, Conclude, Kochi News, Cookery Show, Introduced, Small Grain, Cooking Methods, Millet, Fish, Kochi News, Farmers, Central Marine Fisheries Research Institute, Business, Kochi: Cookery show introduced by small grain cooking methods.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia