KC Venugopal | കേരളം ഭരിക്കുന്നത് ജനങ്ങളുടെ നെഞ്ചത്ത് കയറുന്ന സര്‍കാറെന്ന് കെ സി വേണുഗോപാല്‍
Dec 2, 2023, 23:37 IST
കണ്ണൂര്‍: (KVARTHA) പിണറായി സര്‍കാരിനെതിരായ യു ഡി എഫ് വിചാരണ സദസ്സിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഉജ്ജ്വല തുടക്കമായി. യു ഡി എഫ് വിചാരണ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മമ്പറത്ത് എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. സര്‍കാരിന്റെ പേരില്‍ ജനങ്ങളുടെ ചെലവില്‍ നടത്തുന്ന പി ആര്‍ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസ്സെന്ന് കെ സി പറഞ്ഞു.
ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ സുപ്രീം കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. നൂറു കണക്കിനാളുകളാണ് ധര്‍മ്മടത്തെ മമ്പറത്ത് നടന്ന വിചാരണ സദസ്സില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍കാരിനും, കേന്ദ്ര സര്‍കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് എഐസിസി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി നടത്തിയത്. നാട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയതെ അന്തം വിട്ട് നില്‍ക്കുന്ന ജനതയെയാണ് കേരളത്തില്‍ കാണുന്നത്. പിണറായില്‍ പോലും ഇത് കമ്യൂണിസ്റ്റ് ഭരണമാണൊയെന് ചിന്തിക്കുന്ന ആദ്യ കാല കമ്യൂണിസ്റ്റ്കാരുണ്ട്. ജനങ്ങളുടെ നെഞ്ചത്ത് കയറി ഭരിക്കുന്ന സര്‍കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി കുറ്റപ്പെടുത്തി.
കര്‍ഷകര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തില്‍ മായം ചേര്‍ക്കുന്നതില്‍ സര്‍വ്വകാല റെകോര്‍ഡിട്ട സര്‍കാരാണ് പിണറായി വിജയന്‍ സര്‍കാര്‍. ഇരുപത് മന്ത്രിമാര്‍ ഒരുമിച്ച് സഞ്ചരിച്ച് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍കാര്‍ ചെലവില്‍ ജനങ്ങളുടെ ചെലവില്‍ നടത്തുന്ന പി ആര്‍ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസ്സ്.
കണ്ണൂര്‍ സര്‍വ്വകലാശാല വി സിയുടെ പുനര്‍നിയമന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജിവെക്കണം. സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രിയുടേത്.
വി സി നിയമനത്തിനായി ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണ്.
അവശ്യഘട്ടത്തില്‍ ബിജെപിക്കും സി പി എമിനും യോജിക്കാവുന്ന പാലം ഉണ്ട്. അതില്‍ ഒന്നാണ് വിസി നിയമനത്തിലൂടെ വ്യക്തമാകുന്നത്. വിദ്യാഭ്യാസ മന്ത്രിയും നിമിഷം തുടരാന്‍ അര്‍ഹനല്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസുകാരെ ഭീകരമായിട്ടാണ് കൈകാര്യം ചെയ്തത്. ആ അക്രമത്തേക്കാളും വേദന തോന്നിയത് അതിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നത് കേട്ടിട്ടാണ്. അദ്ദേഹം അക്രമത്തെ ന്യായികരിച്ചു. ഈ മട്ടിലാണ് സര്‍കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തിലെ സി പി എം ബംഗാള്‍ മോഡലിലേക്കാണ് മുന്നോട്ട് പോകുന്നത്.
ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്.
ഈ ജനവിരുദ്ധ സര്‍കാരിനെതിരെ പോരാട്ടം ശക്തമാക്കുവാനും കെ സി വേണുഗോപാല്‍ ആഹ്വാനം ചെയ്തു. കുറ്റപത്രത്തിന്റെ സംക്ഷിപ്ത രൂപം അബ്ദുല്‍ കരിം ചെലേരി അവതരിപ്പിച്ചു.
സര്‍കാരിനെതിരായ കുറ്റപത്രം വിവിധ ആളുകള്‍ വായിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, എം എല്‍ എ മാരായ സണ്ണി ജോസഫ്,, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി. എഫ് ചെയര്‍മാന്‍ പിടി മാത്യു, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രടറി അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, News, Malayalam news, Kannur News, KC Venugopal against Pinarayi government
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.