Kashmir Accident | കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

 


ADVERTISEMENT

പാലക്കാട്: (KVARTHA) ജമ്മു കശ്മീരിലെ സോജിലാ ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മനോജിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ചിറ്റൂര്‍ നെടുങ്ങോട്ടുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം മൃതദേഹം സംസ്‌കരിക്കും.

അപകടത്തില്‍ മനോജിന്റെ സുഹൃത്തുക്കളായ വിഘ്‌നേഷ്, അനില്‍, രാഹുല്‍, സുധീഷ് എന്നിവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. സംസ്ഥാന സര്‍കാരിന്റെ നേതൃത്വത്തില്‍ വിമാന മാര്‍ഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ ഉള്‍പെടെ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയപാതയില്‍ അപകടത്തില്‍പെട്ടത്.

Kashmir Accident | കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Kashmir, Car Accident, Deceased, Palakkad, Native, Dead Body, Brought, Home, Arrived, Kashmir Car Accident: Deceased Palakkad native's dead body brought home.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia