Follow KVARTHA on Google news Follow Us!
ad

Complaint | കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിചാരണയുടെ ലൈവ് സ്ട്രീമിങ്ങ് നടക്കുന്നതിനിടെ അശ്ലീല വീഡിയോയും ചിത്രവും; പരാതിയുമായി ജഡ്ജ്

ബംഗ്ലാദേശില്‍ നിന്നുള്ള ഹാകര്‍മാരാണ് ഇതിന് പിന്നിലെന്ന് പൊലീസ് High Court, Karnataka News, State Administrative Tribunal, Proceedings, Disrupted,
ബെംഗ്‌ളൂറു: (KVARTHA) കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്രമങ്ങളുടെ ലൈവ് സ്ട്രീമിങ്ങിനിടെ അമ്പരപ്പിച്ചുകൊണ്ട് അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഹൈകോടതി നടപടികളിലെ തടസ്സത്തിന് തൊട്ടുപിന്നാലെയാണ് ലൈവ് സ്ട്രീമിങ്ങിനിടെയും അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഡിസംബര്‍ ഒന്‍പതിന് ട്രൈബ്യൂണല്‍ വിചാരണ നടക്കുന്നതിനിടെ അശ്ലീല വീഡിയോയും ചിത്രവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജഡ്ജ് വിനിത പി ഷെട്ടി ലൈവ് സ്ട്രീമിങ് നിര്‍ത്തിവച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസിന് പരാതി നല്‍കി.

ബംഗ്ലാദേശില്‍ നിന്നുള്ള ഹാകര്‍മാരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ബംഗ്ലാദേശിലെ ഒരു പൊലീസ് ഇന്‍സ്‌പെക്ടറുടെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്താണ് സാമൂഹികവിരുദ്ധര്‍ സ്ട്രീമിങ് അലങ്കോലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം, അഞ്ചിന് ഹൈകോടതിയുടെ ലൈവ് സ്ട്രീമിങ് ആപ് ഹാക് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സ്ട്രീമിങ് തിങ്കളാഴ്ച (11.12.2023) കര്‍ശന നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു.


 

Keywords: News, National, National-News, Crime, Crime-News, High Court, Karnataka News, State Administrative Tribunal, Proceedings, Disrupted, Objectionable Pics, Police, Hackers, Bangladesh, Complaint, Cyber Crime, Judge, Judiciary, Karnataka State Administrative Tribunal proceedings disrupted with objectionable pics.

Post a Comment