Follow KVARTHA on Google news Follow Us!
ad

Poisoned | ബല്‍പ റിസര്‍വ് വനമേഖലയില്‍ 28 കുരങ്ങന്‍മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി; വിഷം നല്‍കിയതെന്ന് സംശയം

മറ്റ് എവിടെയോവെച്ച് കൊന്നശേഷം ഇവിടെകൊണ്ട് തള്ളിയതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ Karnataka News, 28 Monkeys, Found Poisoned, Died, Reserve Forest
സുള്ള്യ: (KVARTHA) ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂകിലെ ബല്‍പ-ഗുത്തിഗരു റോഡിലെ ബല്‍പ റിസര്‍വ് വനമേഖലയില്‍ 28കുരങ്ങന്‍മാരെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തു കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വനംവകുപ്പ് അധികൃതര്‍ വിവരം അറിയുന്നത്.

14-ാം തീയതിയാണ് കാടിനോട് ചേര്‍ന്ന സ്ഥലത്ത് കുരങ്ങന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും സ്ഥലത്തെത്തി. ഉടന്‍ തന്നെ അവയെ പോസ്റ്റുമോര്‍ടത്തിനായി മാറ്റി. വിഷം നല്‍കി കൊന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂകുള്ളൂവെന്നും വനംവകുപ്പ് ഉദ്യോസ്ഥര്‍ അറിയിച്ചു. ബെംഗ്‌ളൂറിലെ ലാബിലേക്ക് അയച്ച സാംപിളുകളുടെ ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റ് എവിടെയോ വച്ച് വിഷം നല്‍കി കൊന്ന ശേഷം കുരങ്ങന്‍മാരെ സ്ഥലത്ത് കൊണ്ട് തള്ളിയതാകാമെന്ന് ദക്ഷിണ കന്നടയിലെ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥനായ അന്തോണി എസ് മാരിയപ്പ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ആരാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പിന്നിലെന്ന് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അന്തോണി പറഞ്ഞു.




Keywords: News, National, National-News, Crime, Crime-News, Karnataka News, 28 Monkeys, Found Poisoned, Died, Reserve Forest Area, Sullia, Balpa, Balpa-Guthigaru Road Stretch, Dakshina Kannada, Karnataka: 28 monkeys found poisoned to death in reserve forest area near Sullia.

Post a Comment