SWISS-TOWER 24/07/2023

Arrested | കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് ഹോടെലുടമയായ വനിതയെ മര്‍ദിച്ചതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് പിന്നാലെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ നടപടി. ഹോടെലുടമ വെങ്ങരയിലെ എംപി സവിതയുടെ പരാതിയില്‍ ചെറുതാഴം ഗ്രാമ പഞ്ചായത് പരിധിയിലെ രാജേഷ് (40), വിജേഷ് (30) എന്നിവരെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (05.12.2023) ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജ് സ്റ്റോപിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്പല്ലി ഹോടെലില്‍ നിന്നും ബിരിയാണി കഴിച്ച് കഴിഞ്ഞ് പണം കൊടുക്കാതെ പോയതിനെ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഹോടെല്‍ നടത്തുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും ഹോടെല്‍ അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോള്‍, തന്റെ ഭര്‍ത്താവിനെ യുവാക്കള്‍ കയ്യേറ്റം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഒന്നിന് രാത്രി ഇതേ ഹോടെലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയായ യുവതിയുടെ ചിത്രം കാറിലെത്തിയ സംഘം മൊബൈലില്‍ പകര്‍ത്തിയ സംഭവമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യുവതി ബഹളം വെച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.

ഇതിനിടെ കാറില്‍ രക്ഷപെട്ട രണ്ടംഗ സംഘത്തിനെതിരെ യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ശാജഹാന്‍, രാഹുല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തതിലെ വിരോധമാണ് കഴിഞ്ഞ ദിവസം നടന്ന ഭീഷണിക്കും കയ്യേറ്റത്തിനും കാരണമായതെന്ന് ഹോടെലുടമ നല്‍കിയ പരാതിയിലുണ്ട്.

Arrested | കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് ഹോടെലുടമയായ വനിതയെ മര്‍ദിച്ചതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Threat, Kannur-News, Police-News, Ask, Biryani, Money, Food, Hotel Owner, Attacked, Assaulted, Complaint, Two Youths, Arrested, Local News, Kannur News, Police, Accused, Kannur: Two youths arrested for assaulting hotel owner.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia