Seized | പയ്യന്നൂരില്‍ വീട്ടില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍
Dec 1, 2023, 18:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ വന്‍ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിഖില എന്ന 28 കാരിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പ് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. വീട്ടിലെ മുറിയില്‍ ഒളിപ്പിച്ചു വെച്ച ബാഗിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
കര്‍ണാടകയിൽ നിന്ന് കേരളത്തിലേക്ക് വില്‍പനയ്‌ക്കെത്തിച്ച കഞ്ചാവാണിതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കൈമാറുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.