Follow KVARTHA on Google news Follow Us!
ad

Got Married | കണ്ണൂരില്‍ പൂര്‍വവിദ്യാര്‍ഥി വാട്‌സ് ആപ് ഗ്രൂപ് അംഗങ്ങളായ സഹപാഠികള്‍ ജീവിതപങ്കാളികളായി, അപൂര്‍വവിവാഹത്തിന് വേദിയൊരുക്കിയത് പഠിച്ച സര്‍കാര്‍ സ്‌കൂളില്‍

48-ാം വയസിലാണ് പ്രായത്തെ മറന്നുകൊണ്ടുളള ഇരുവരുടെയും ഒത്തുചേരല്‍ Kannur News, Social Media, Classmates, Life Partners, Former Students Association, Wh
കണ്ണൂര്‍: (KVARTHA) ഒരേ ക്ലാസില്‍ പഠിച്ച പൂര്‍വവിദ്യാര്‍ഥികളുടെ അപൂര്‍വവിവാഹം സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടി. മൂന്നരപതിറ്റാണ്ടുകള്‍ക്കുശേഷമാണ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ മുന്‍കയ്യില്‍ സഹപാഠികള്‍ ജീവിതപങ്കാളികളായത്. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ് 33 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നത്. ഇതിന് പഠിച്ച സര്‍കാര്‍ സ്‌കൂള്‍ വിവാഹവേദിയായതും അപൂര്‍വമായി.

കൗതുകകരമായ ഈ വിവാഹത്തിന് സഹപാഠികളും പഠിപ്പിച്ച അധ്യാപകരും പ്രദേശവാസികളും സ്‌കൂള്‍ അധികൃതരും സാക്ഷികളായി അനുഗ്രഹം ചൊരിഞ്ഞു. ചാല ദേശത്തെ ഉത്സവാന്തരീക്ഷത്തിലാക്കിയാണ് കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ഥികള്‍ തമ്മിലുളള വിവാഹം നടന്നത്.

തോട്ടടയിലെ പി കെ രാജേഷാണ് കോയ്യോട് സ്വദേശിനിയെ വി ഷൈനിയെ ജീവിതസഖിയാക്കിയത്. 48-ാം വയസിലാണ് പ്രായത്തെ മറന്നുകൊണ്ടുളള ഇരുവരുടെയും ഒത്തുചേരല്‍. 1990- ചാല ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എസ് എസ് എല്‍ സി ബാചുകാരായിരുന്നു ഇരുവരും. എന്നാല്‍ പഠിക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ വലിയ പരിചയമോ അടുപ്പമോ ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം സഹപാഠികള്‍ ചേര്‍ന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ 'കണ്ണാടി'യെന്ന പേരില്‍ വാട്‌സ് ആപ് കൂട്ടായ്മയുണ്ടാക്കിയതോടെ എല്ലാവരും വീണ്ടും ഒത്തുചേരുന്നത്. ഈ സമയമാണ് രാജേഷും ഷൈനിയും വിവാഹതിരല്ലെന്ന കാര്യം സഹപാഠികള്‍ അറിയുന്നത്. ഇതോടെ തിരക്കിട്ട വിവാഹ ആലോചനകളും തുടങ്ങി. ഇരുവരും തമ്മില്‍ ഒന്നിക്കുന്നതാണ് നല്ലതെന്ന് സഹപാഠികള്‍ പറഞ്ഞതോടെ രാജേഷും ഷൈനിയും സമ്മതം മൂളുകയായിരുന്നു.

കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയാണ് കോയ്യാട്ടെ ഷൈനിയുടെ വീട്ടില്‍ വിവാഹ ആലോചനയുമായി പോകുന്നത്. വൈകിവന്ന ആലോചനയാണെങ്കിലും ഷൈനിയുടെ വീട്ടുകാരും രാജേഷിന്റെ കുടുംബവും സമ്മതം മൂളി. ഇതോടെ വാട്‌സ് ആപ് കൂട്ടായ്മയിലെ അംഗങ്ങളായ സഹപാഠികള്‍ തമ്മിലുളള വിവാഹത്തിന് വഴിയൊരുങ്ങുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ചാല ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവാഹം നടന്നത്.




Keywords: News, Kerala, Kerala-News, Kannur-News, Social-Media-News, Kannur News, Social Media, Classmates, Life Partners, Former Students Association, What's App Group, Friends, Government School, Married, Wedding, Kannur: Classmates became life partners through former students What's App group.

Post a Comment