Kanam Rajendran | കാനം കണ്ണൂര്‍ കാതോര്‍ത്ത നേതാവ്; അവസാനമായി വന്നത് ഏപ്രിലില്‍ കാഞ്ഞിരങ്ങാട്

 


കണ്ണൂര്‍: (KVARTHA) മുന്നണിയിലും രാഷ്ട്രീയത്തിലും ഉറച്ച നിലപാട് സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കണ്ണൂരിലെ ജനവും എന്നും തത്പരരായിരുന്നു. വിമര്‍ശിക്കേണ്ടതിനെയെല്ലാം അദ്ദേഹം ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.

Kanam Rajendran | കാനം കണ്ണൂര്‍ കാതോര്‍ത്ത നേതാവ്; അവസാനമായി വന്നത് ഏപ്രിലില്‍ കാഞ്ഞിരങ്ങാട്

കണ്ണൂരില്‍ അവസാനമായി പങ്കെടുത്തത് ഏപ്രിലില്‍ കാഞ്ഞിരങ്ങാട് സി പി ഐ ഓഫീസായ സി കെ ചന്ദ്രപ്പന്‍ സ്മാരകം ഉദ് ഘാടനം ചെയ്യാനാണ്. പാര്‍ടി ഓഫീസുകള്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജനപ്പെടുത്തുന്ന ബി ജെ പി യെ എതിര്‍ക്കാന്‍ സമാന ചിന്താഗതിയുള്ളവര്‍ ഒറ്റക്കെട്ടായി ശക്തരായി മുന്നേറണമെന്നും കേരളത്തെ സംരക്ഷിക്കാന്‍ സി പി ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

സിപിഎമും സര്‍കാരുമായി ദേശീയ ഇടതുപക്ഷത്തിന്റെ ഭാഗമായി മുന്‍പോട്ടുപോകണമെന്ന സമവായ നയത്തിന്റെ വക്താവായിരുന്നുവെങ്കിലും മുന്നണിയില്‍ സി പി ഐയുടെ നിലപാട് അതിശക്തമായി അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ മുന്നണിയുടെ ഐക്യത്തിന് പോറല്‍ ഏല്‍ക്കാതെ വിഷയങ്ങള്‍ മുന്നണിക്കുളളില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. നേരത്തെ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും സംസ്ഥാന സെക്രടറിമാരായിരുന്ന കാലത്ത് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് ട്രേഡ് യൂനിയന്‍ നേതാവ് കൂടിയായിരുന്ന കാനം വ്യതിരക്തമായ വഴി സ്വീകരിച്ചത്.

Keywords:  Kanam Rajendran last visited Kannur in April, Kannur, News, Politics, Kanam Rajendran, Visit, Politics, Inauguration, CPM, CPI, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia