Follow KVARTHA on Google news Follow Us!
ad

JDS Split | ജനതാദള്‍-എസ് പിളര്‍ന്നു; സികെ നാണുവിനെ പാര്‍ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തിരഞ്ഞെടുത്തു

എച് ഡി കുമാരസ്വാമിയെയും പുറത്താക്കി JDS Expelled, Politics, CK Nanu, Meeting, CM Ibrahim, National News
ബംഗ്ലൂരു: (KVARTHA) ജനതാദള്‍-എസ് (ജെ ഡി എസ്) പിളര്‍ന്നു. സികെ നാണുവിനെ പാര്‍ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തിരഞ്ഞെടുത്തു. ദേവെഗൗഡയെയും മകനും പാര്‍ടി കര്‍ണാടക അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു.

JDS expels CM Ibrahim and CK Nanu for opposing alliance with BJP, Bengaluru, News, JDS Expelled, Politics, CK Nanu, Meeting, CM Ibrahim, BJP, National News

ബംഗ്ലൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ ഡി എസ് പ്ലീനറി കമിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷന്‍ എച് ഡി ദേവെഗൗഡക്കു പകരം നാണുവിനെ പാര്‍ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ദേശീയ, സംസ്ഥാന കമിറ്റികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്‍കി. നാണുവിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതടക്കമുള്ള മൂന്നു പ്രധാന പ്രമേയങ്ങള്‍ ബംഗ്ലൂരുവില്‍ ചേര്‍ന്ന യോഗം പാസാക്കി. കേരളത്തില്‍ നിന്നുള്ള ഒരുവിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

എല്ലാ സംസ്ഥാനങ്ങളിലും പുതിയ കമിറ്റികള്‍ നിലവില്‍ വരും. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടായ്മയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ടികളുമായി സഹകരിക്കുന്നതിനുള്ള ചര്‍ചകള്‍ സിഎം ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടക്കും.

എല്ലാ സംസ്ഥാനങ്ങളിലും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. ഇതോടെ ജെ ഡി എസിന്റെ ചിഹ്നമായ കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നം ഉള്‍പെടെയുള്ളവയ്ക്കായി നിയമപോരാട്ടം നടക്കും. ബിജെപി വിരുദ്ധ ചേരിയിലാകും നാണുപക്ഷം നിലകൊള്ളുക. ഒരാഴ്ചക്കകം ദേശീയ, സംസ്ഥാന കമിറ്റികള്‍ നിലവില്‍ വരുമെന്നാണ് ഇവര്‍ പറയുന്നത്. ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഇന്‍ഡ്യ മുന്നണിയെ ശക്തിപെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാകും. കേരളത്തിലടക്കം പുതിയ സംസ്ഥാന കമിറ്റി രൂപവത്കരിക്കാനാണ് നാണു പക്ഷത്തിന്റെ നീക്കം.

കേരള ജെ ഡി എസ് അധ്യക്ഷന്‍ മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉള്‍പെടെയുള്ളര്‍ ദേവെ ഗൗഡ പക്ഷത്തിനൊപ്പമാണ്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ടി ദേശീയ വൈസ് പ്രസിഡന്റ് സികെ നാണു, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം എന്നിവരെ ജെ ഡി എസില്‍ നിന്ന് പുറത്താക്കിയതായി ദേവെ ഗൗഡ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബംഗ്ലൂരുവില്‍ വൈസ് പ്രസിഡന്റ് സികെ നാണു യോഗം വിളിച്ചത് പാര്‍ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച് ഡി ദേവെഗൗഡ വ്യക്തമാക്കിയിരുന്നു.

Keywords: JDS expels CM Ibrahim and CK Nanu for opposing alliance with BJP, Bengaluru, News, JDS Expelled, Politics, CK Nanu, Meeting, CM Ibrahim, BJP, National News.

Post a Comment