Israeli PM | 'ഇത് അവസാനത്തിന്റെ തുടക്കം, യഹ്‌യ സിൻവാറിന് വേണ്ടി മരിക്കരുത്'; ഹമാസ് പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഇസ്രാഈൽ പ്രധാനമന്ത്രി

 


ടെൽ അവീവ്: (KVARTHA) ഗസ്സയിൽ പൊരുതുന്ന ഹമാസ് പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഡസൻ കണക്കിന് ഹമാസ് പോരാളികൾ അടുത്ത ദിവസങ്ങളിൽ ഇസ്രാഈൽ സൈന്യത്തിന് മുന്നിൽ സ്വയം കീഴടങ്ങിയതായും എന്നാൽ യുദ്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഹമാസിന്റെ അവസാനത്തിന്റെ തുടക്കമാണെന്നും നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.

Israeli PM | 'ഇത് അവസാനത്തിന്റെ തുടക്കം, യഹ്‌യ സിൻവാറിന് വേണ്ടി മരിക്കരുത്'; ഹമാസ് പോരാളികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ഇസ്രാഈൽ പ്രധാനമന്ത്രി

'ഹമാസ് പോരാളികളോട് ഞാൻ പറയുന്നു. യഹ്‌യ സിൻവാറിന് വേണ്ടി മരിക്കരുത്. ഇപ്പോൾ സ്വയം കീഴടങ്ങുക', ഗസ്സ മുനമ്പിലെ ഹമാസിന്റെ തലവൻ യഹ്‌യ സിൻവാറിനെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. ഗസ്സയുടെ വടക്കൻ അതിർത്തിയിൽ അക്രമം വർധിക്കുകയും വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.

എന്നിരുന്നാലും, ഹമാസ് പോരാളികൾ കീഴടങ്ങിയെന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ഇസ്രാഈൽ സൈന്യം തെളിവുകൾ നൽകിയിട്ടില്ല, ഹമാസ് അത്തരം സംഭവങ്ങളെ ശക്തമായി നിഷേധിക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഇസ്രാഈലിനെതിരായ ഹമാസിന്റെ ഏറ്റവും മാരകമായ ആക്രമണം ഏകദേശം 1,200 ഇസ്രാഈലികളുടെ മരണങ്ങൾക്കും 240 ഓളം ബന്ദികളെ തട്ടിക്കൊണ്ടുപോകലിനും കാരണമായി. ഇതിന് പിന്നാലെ ഇസ്രാഈൽ നിരന്തരമായ സൈനിക ആക്രമണം ആരംഭിച്ചു. ഇത് ഗസ്സയിൽ വ്യാപകമായ നാശത്തിനും 17,997 പേർ കൊല്ലപ്പെടാനും ഇടയാക്കി. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഏറെയും.

Keywords: News, World, Tel Aviv, Israeli PM, Benjamin Netanyahu, Palestine, Hamas, Israel, Gaza,   Israeli PM Netanyahu Asks Hamas To Surrender.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia