Gaza | ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചു; മിനിറ്റുകള്‍ക്ക് ശേഷം ഗസ്സയില്‍ വ്യോമാക്രമണം ആരംഭിച്ചു; 21 പേര് കൊല്ലപ്പെട്ടു
Dec 1, 2023, 14:25 IST
ഗസ്സ: (KVARTHA) ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചു. മിനിറ്റുകള്‍ക്ക് ശേഷം ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ 21 പേര് കൊല്ലപ്പെട്ടതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഗസ്സയിലും വടക്കന്‍ ഗസ്സയിലും നിരവധി സ്ഫോടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസ്സ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തും ആക്രമണമുണ്ടായി.
ഹമാസും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഏഴാം ദിവസമായിരുന്നു വ്യാഴാഴ്ച. ഇതിന് പിന്നാലെയാണ് ഈ കരാര്‍ വെള്ളിയാഴ്ച അവസാനിച്ചത്. വെടിനിര്‍ത്തല്‍ തുടരാനാകുമെന്നായിരുന്നു പ്രതീക്ഷ. അമേരിക്ക, ഖത്വര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തുടര്‍ച്ചയായി മധ്യസ്ഥത വഹിച്ചിരുന്നെങ്കിലും കരാറില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹമാസും ഇസ്രാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഏഴു ദിവസം നീണ്ടുനിന്ന ഈ കരാറില്‍ വ്യാഴാഴ്ച വരെ 110 ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. 150 ഓളം ഫലസ്തീന് തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കുകയും ചെയ്തു.

Keywords: Palestine, Hamas, Israel, Gaza, World News, Malayalam News, Israel Palestine War, Israel Hamas War, War News, Israel resumes Gaza bombing after truce expires.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.