SWISS-TOWER 24/07/2023

Orchid | വാഴപ്പഴവും തൊലിയും ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ ഓർക്കിഡ് വളർത്താം! ചെയ്യേണ്ടത് ഇത്രമാത്രം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) സൗന്ദര്യം പടർത്തി തഴച്ചുവളരുന്ന പ്രധാന സസ്യങ്ങളിൽ ഒന്നാണ് ഓർക്കിഡ്. ഭൂമിയിലാകമാനം 24,000-ത്തിലധികം ഇനങ്ങളുള്ള ഓർക്കിഡ് ഏറ്റവും പ്രതിരോധശേഷിയുള്ള സസ്യമാണ്. തായ്‌ലൻഡ്, ബ്രസീൽ, ഹവായ്, ഇന്ത്യ, മലേഷ്യ, മെക്സിക്കോ, ഫിലിപ്പീൻസ്, ജപ്പാൻ, പെറു എന്നിവിടങ്ങളിൽ ഇവ സ്വാഭാവികമായി വളരുന്നു. ഇന്ത്യയിൽ, അസം, മേഘാലയ, പശ്ചിമ ബംഗാൾ, കർണാടക, കേരളം എന്നിവിടങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. മറ്റു പലയിനം ചെടികളേക്കാൾ എളുപ്പമാണ് ഓർക്കിഡ് വളർത്തൽ.

Orchid | വാഴപ്പഴവും തൊലിയും ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ ഓർക്കിഡ് വളർത്താം! ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടിൽ എളുപ്പത്തിൽ എങ്ങനെ വളർത്താം?

ഓർക്കിഡിന്റെ ശാഖ, ഒരു ചെറിയ വാഴപ്പഴം, കുറച്ച് കറുവപ്പട്ട, ഒരു വെളുത്തുള്ളി, കുറച്ച് പായൽ, മെഴുകുതിരി, ഒരു പ്ലാസ്റ്റിക് കുപ്പി, കുറച്ച് വെള്ളം എന്നിവയിലൂടെ എളുപ്പത്തിൽ ഓർക്കിഡ് വളർത്താം. പ്രക്രിയ ലളിതമാണ്, കൂടാതെ ഓർക്കിഡിന് വേരുറപ്പിക്കാൻ കുറച്ച് സമയവും ക്ഷമയും ആവശ്യമാണ് .ആദ്യം നടേണ്ട ശാഖ വിദഗ്ധമായി തിരഞ്ഞെടുക്കുക. ഏറ്റവും മികച്ചത് പൂക്കളോ മുകുളങ്ങളോ ഇല്ലാതെ തണ്ട് തിരഞ്ഞെടുക്കുന്നതാണ്.

ഉള്ളിൽ തിളക്കമുള്ള പച്ചപ്പ് കാണുന്നതുവരെ അറ്റങ്ങൾ വീണ്ടും മുറിക്കുക. ഈ സമയത്ത് ശാഖയുടെ രണ്ട് പച്ച വശങ്ങളും നന്നായി വെളുത്തുള്ളി അല്ലി ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് പൂപ്പൽ അല്ലെങ്കിൽ ഫംഗസുകളെ തടയാനും ശാഖ അഴുകുന്നത് തടയാനും സഹായിക്കും. ഇനി മെഴുകുതിരി എടുത്ത് കത്തിക്കുക. മെഴുക് ഒഴുകാൻ തുടങ്ങുമ്പോൾ, ശാഖയുടെ അറ്റങ്ങൾ അടയ്ക്കാൻ അത് ഉപയോഗിക്കുക. ഇത് ശാഖയിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും.

തുടർന്ന് ചെറിയ വാഴപ്പഴം എടുത്ത് തൊലി കളഞ്ഞ് പഴങ്ങളും തൊലികളും ഒരു ബ്ലെൻഡറിൽ ഇടുക. അതിനുശേഷം ഒരു ലിറ്റർ വെള്ളം ചേർത്ത് നന്നായി ഇളക്കുക. ലിക്വിഡ് മിശ്രിതം ലഭിക്കും. ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഈ ദ്രാവകം തണ്ടിന് കരുത്ത് നൽകും. കുറഞ്ഞത് 20 മിനിറ്റെങ്കിലും മുഴുവനായും വായു കടക്കാത്ത പാത്രങ്ങളിൽ ഈ ദ്രാവകത്തിൽ തണ്ട് മുക്കിവെക്കുക.

ഇതിനിടയിൽ, ഒരു ടീസ്പൂൺ കറുവപ്പട്ടയും ഒരു ലിറ്റർ തിളച്ച വെള്ളവും മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക . ഈ മിശ്രിതം നന്നായി ഇളക്കി തണുപ്പിക്കുക. റൂം താപനിലയിൽ എത്തിക്കഴിഞ്ഞാൽ, നന്നായി ഫിൽട്ടർ ചെയ്തെടുക്കുക. വെള്ളത്തിന്റെയും കറുവപ്പട്ടയുടെയും മിശ്രിതം, ഓർക്കിഡ് നടുന്ന പായലിന് അണുനാശിനിയായി വർത്തിക്കും. പായൽ മിശ്രിതത്തിൽ മുക്കി 20 മിനിറ്റ് കുതിർക്കാൻ വെക്കുക. ശേഷം നന്നായി പിഴിഞ്ഞ് പേപ്പർ ടവലിൽ ഉണങ്ങാൻ വെക്കുക.

ഇനി വെള്ളത്തിന്റെ കുപ്പി എടുത്ത് അടിയിൽ നിന്ന് മൂന്നിലൊന്ന് മുറിക്കുക. കുപ്പിയുടെ അടിയിൽ കുറച്ച് ഉരുളൻ കല്ലുകൾ വയ്ക്കുക അത് വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ സഹായിക്കും. പിന്നെ മുകളിൽ പായൽ വെക്കുക. ശേഷം ഓർക്കിഡ് ശാഖ മുകളിൽ വയ്ക്കുക. ഓർക്കിഡ് ശാഖ മുക്കി വെച്ച അതേ വെള്ളത്തിൽ നനയ്ക്കുക. വെള്ളം പൂർണമായി തളിക്കുക, ഈർപ്പം നിലനിർത്താൻ കുപ്പി അടയ്ക്കുക. പതിവായി പരിശോധിക്കുന്നത് തുടരുക, രണ്ട് ആഴ്‌ചകൾക്ക് ശേഷം മുകുളങ്ങൾ കാണാൻ കഴിയും. ഏതാനും മാസങ്ങളെങ്കിലും തണ്ട് ഇങ്ങനെ സൂക്ഷിക്കുന്നത് തുടരുക. അതിനുശേഷം വേരുകളുള്ള ചെടി നിങ്ങൾക്ക് ലഭിക്കും. ഇത് പറിച്ച് നടാവുന്നതാണ്.

Keywords: News, National, New Delhi, Orchid, Farming, Agriculture, Cultivation, Lifestyle,   How to propagate an orchid, all you need is a banana peel: very simple.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia