Rescue | മണിക്കൂറുകള്‍ നീണ്ട പരിശ്രമം; 400 കിലോ ഭാരമുള്ള രോഗിയെ അഞ്ചാം നിലയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചു; ശാർജയിലെ ശ്രദ്ധേയമായ ജീവൻ രക്ഷാദൗത്യം ഇങ്ങനെ

 


/ ഖാസിം ഉടുമ്പുന്തല

ശാർജ: (KVARTHA) ശാര്‍ജയില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ 400 കിലോ ഭാരമുള്ള രോഗിയെ അഞ്ചാം നിലയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സ ആവശ്യമായി വന്ന 400 കിലോ ഭാരമുള്ള യുവതിയെ അഞ്ചാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് ശാര്‍ജ പൊലീസ് ആണ് വിജയകരമായി ആശുപത്രിയിലെത്തിച്ചത്. ശാര്‍ജ അഗ്‌നിശമന സേനാംഗങ്ങള്‍, നാഷണല്‍ ആംബുലന്‍സ് ടീം, ശാര്‍ജ പൊലീസ് ആംബുലന്‍സ്, ദുബൈ ആംബുലന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഒരു പ്രൊഫഷണല്‍ സംഘമാണ് ഹൃദ്രോഗവും ശ്വാസതടസവുമായി മല്ലിടുകയായിരുന്ന 400 കിലോഗ്രാം ഭാരമുള്ള 48 കാരിയായ അറബ് യുവതിയെ അഞ്ചാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.

Rescue | മണിക്കൂറുകള്‍ നീണ്ട പരിശ്രമം; 400 കിലോ ഭാരമുള്ള രോഗിയെ അഞ്ചാം നിലയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചു; ശാർജയിലെ ശ്രദ്ധേയമായ ജീവൻ രക്ഷാദൗത്യം ഇങ്ങനെ

രാത്രിയില്‍ യുവതിക്ക് പെട്ടെന്ന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നപ്പോള്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ദേശീയ ആംബുലന്‍സ് സേവനം ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയെങ്കിലും അപാര്‍ട്മെന്റില്‍ നിന്ന് പുറത്തെത്തിക്കാന്‍ യുവതിയുടെ ഭാരം വിഘ്നം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ദുബൈ ആംബുലന്‍സില്‍ നിന്നുള്ള കനത്ത ഭാരം കൈകാര്യം ചെയ്യുന്ന പ്രത്യേക ആംബുലന്‍സ് വാഹനത്തിന്റെ പിന്തുണയോടെ ശാര്‍ജ സിവില്‍ ഡിഫന്‍സ്, നാഷണല്‍ ആംബുലന്‍സ്, ശാര്‍ജ പൊലീസ് ആംബുലന്‍സ് എന്നിവയുടെ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ഭഗീരഥ പ്രയത്നത്താൽ യുവതിയെ അഞ്ചാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് പുറത്തെത്തിച്ചു.

ഫ്‌ലാറ്റിന്റെ മുന്‍വശത്തെ കുടുസ്സായ ഭാഗത്തിലൂടെ യുവതിയെ പുറത്തേക്കെത്തിക്കുവാനുള്ള ബുദ്ധിമുട്ട് നേരിട്ട കുടുംബം ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിച്ച ശേഷം ശാര്‍ജ സിവില്‍ ഡിഫന്‍സിന്റെ (الدفاع المدني) സഹായം കൂടി തേടി. എന്നാല്‍ സമയം അതി നിര്‍ണായകമായിരുന്നു, കാരണം യുവതിയുടെ ആരോഗ്യനില വഷളായതിനാല്‍ ആശുപത്രിയില്‍ അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നു. വീട്ടില്‍ ചികിത്സിക്കാനും കഴിയുമായിരുന്നില്ല.

യുവതിയെ സുരക്ഷിതമായി നിലത്ത് ഇറക്കിയ ശേഷം പ്രത്യേക ആംബുലന്‍സില്‍ ചികിത്സയ്ക്കായി ഉമ്മുല്‍ ഖുവൈനിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. യുവതിയെ താഴെ ആംബുലന്‍സിലേക്ക് എത്തിക്കാനുള്ള ഓപറേഷന്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ യുവതിയുടെ ശരീരത്തിന് ചുറ്റും ഒരു ബെല്‍റ്റ് കവര്‍ ഇട്ടതായും ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 14 മണിക്കൂര്‍ എടുത്തതായും ശാര്‍ജ പൊലീസ് പറഞ്ഞു.

Keywords: News, World, Sharjah, UAE News, Police, Rescue, Ambulance, Hospital, Treatment, Woman,   How authorities in Sharjah rescued 400kg woman in need of urgent medical help.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia