Doctors Strike | സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധം; കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി

 


തളിപ്പറമ്പ്: (KVARTHA) സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. തിങ്കളാഴ്ച (04.12.2023) രാവിലെ 10 മണിയോടെ മെഡികല്‍ കോളജ് കാംപസില്‍ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ പ്രിന്‍സിപളിന്റെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ഡോ. നീരജ കൃഷ്ണന്‍, ഡോ. സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ. കെ മാധവന്‍, ആംസ്റ്റര്‍ പ്രസിഡന്റ് ഡോ. കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. 2018 ബാചിലുള്ള 90 ഹൗസ് സര്‍ജന്‍മാര്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തിയത്.

സ്റ്റൈപന്‍ഡ് കുടിശ്ശിക അനുവദിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി, ജില്ലാ മെഡികല്‍ ഓഫീസര്‍, കോളജ് പ്രിന്‍സിപല്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

നവംബറില്‍ ഈ വിഷയം ഉന്നയിച്ച് ഹൗസ് സര്‍ജന്‍മാര്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നുവെങ്കിലും പ്രതിഷേധം സര്‍കാര്‍ അവഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിന് തങ്ങളെ നിര്‍ബന്ധിതമാക്കിയതെന്ന് ഹൗസ് സര്‍ജന്‍സ് അസോ. ഭാരവാഹികള്‍ അറിയിച്ചു.

2018ലെ ബാചിന് മാത്രമാണ് സര്‍കാര്‍ സ്റ്റൈപന്‍ഡ് നിഷേധിക്കുന്നതെന്നും ഹൈകോടതിയില്‍ ഫീസടച്ചില്ലെന്ന കേസുമായി ബന്ധപ്പെട്ടാണ് സര്‍കാര്‍ തുകയുണ്ടായിട്ടും അനുവദിക്കാത്തതെന്നും അസോസിയേഷന്‍ ഭാരവാഹിയായ ഡോ. നീരജ കൃഷ്ണന്‍ ആരോപിച്ചു.

Doctors Strike | സര്‍കാര്‍ അവഗണനയില്‍ പ്രതിഷേധം; കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി



Keywords: News, Kerala, Kerala-News, Malayalam-News, Kannur-News, Stipend, Pariyaram News, Kannur News, Medical College, Doctors, House Surgeons, Started, Indefinite Strike, House surgeons started an indefinite strike at Kannur Medical College Hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia