High Court | നവകേരള സദസിന് വേണ്ടി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈകോടതി; പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേയെന്നും ആരാണ് നടത്തിപ്പുകാരെന്നും ചോദ്യം

 


കൊച്ചി: (KVARTHA) നവകേരള സദസ് സംഘടിപ്പിക്കുന്ന സ്‌കൂളുകളിലെ മതില്‍ പൊളിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈകോടതി. സ്‌കൂള്‍ മതില്‍ എന്തിനാണ് പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈകോടതി ചോദിച്ചു. മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇതുസംബന്ധിച്ച പരാമര്‍ശം നടത്തിയത്. കേസില്‍ ചീഫ് സെക്രടറിയെ കക്ഷി ചേര്‍ക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.

High Court | നവകേരള സദസിന് വേണ്ടി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹൈകോടതി; പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേയെന്നും ആരാണ് നടത്തിപ്പുകാരെന്നും ചോദ്യം

കൊല്ലം കുന്നത്തൂര്‍ മണ്ഡലത്തില്‍ നവകേരള സദസിനായി ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രംവക മൈതാനം വേദിയാക്കുന്നതിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈകോടതി മുന്‍പ് പലയിടത്തും സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

മതില്‍ പൊളിക്കുന്നത് പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേയെന്നും ആരാണ് നവകേരള സദസിന്റെ നടത്തിപ്പുകാരെന്നും ഹൈകോടതി ചോദിച്ചു. നവകേരള സദസ് നോഡല്‍ ഓഫീസറും ജില്ലാ കലക്ടറും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രംവക മൈതാനം നവകേരള സദസിനുവേണ്ടി വിട്ടുകൊടുക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയ ഉത്തരവ് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം സര്‍കാരിന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു.

Keywords:  High Court criticized demolition of school wall for Navakerala Sadas, Kochi, News, High Court, Criticized, Demolition, School Wall, Navakerala Sadas, Petition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia