Happiness Festival | ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: കായിക മേളയ്ക്ക് തുടക്കമായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഫുട്‌ബോളിന്റെ ആരവത്തോടെ തുടക്കം. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേളയുടെ ഉദ്ഘാടനം ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ നിര്‍വഹിച്ചു. കോട്ടക്കുന്നിലെ ആന്‍ഫീല്‍ഡ് ടര്‍ഫില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
Aster mims 04/11/2022
ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെയാണ് കായിക മേളയ്ക്ക് തുടക്കമായത്. ഉദ്ഘാടന മത്സരത്തില്‍ എഫ് സി ബ്രദേഴ്‌സ് ഞാറ്റുവയല്‍ സാര്‍ നെടിയേങ്ങയോട് ഏറ്റുമുട്ടി.

 
Happiness Festival |  ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: കായിക മേളയ്ക്ക് തുടക്കമായി


തുടര്‍ന്ന് കെ എഫ് എല്‍ കാങ്കോല്‍, സി പി ജെ സയിദ് നഗര്‍, സന്തോഷ് പരിയാരം, റാക്കറ്റ് സിറ്റി പാളിയത്ത് വളപ്പ്, എം വൈ സി സി നാലാംപീടിക, ലേബര്‍ കൂവോട് എന്നീ ടീമുകളും മത്സരിച്ചു. ആകെ 32 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഫുട്ബോള്‍  മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം 30000 രൂപ. രണ്ടും മൂന്നും നാലും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 5000, 5000 രൂപ വീതം സമ്മാനത്തുക നല്‍കും.
തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായ ഗോപിനാഥന്‍, പി ഷൈനി, എം പി സജീറ, ഹാപ്പിനസ് ഫെസ്റ്റിവല്‍ സംഘാടക സമിതിയംഗങ്ങളായ നിഷാന്ത് മാസ്റ്റര്‍, നാരായണന്‍ കുട്ടി മാസ്റ്റര്‍, പി ഒ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് എന്നിവയും കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മൊറാഴ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും.
ഡിസംബര്‍ 9, 10 തീയതികളിലായി ബ്രദേഴ്സ് കൂവേരി ഗ്രൗണ്ടില്‍ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ നിര്‍വഹിക്കും. ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ പത്തിന് മയ്യില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

Keywords: Kerala, news, Malayalam News, kannur News, Happiness Festival: Sports fair started
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script