Websites Banned | നിക്ഷേപത്തട്ടിപ്പ്, പാര്‍ട് ടൈം ജോലി തട്ടിപ്പ് തുടങ്ങി ഇന്‍ഡ്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം വെബ്സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (KVARTHA) നിക്ഷേപത്തട്ടിപ്പ്, പാര്‍ട് ടൈം ജോലി തട്ടിപ്പ് തുടങ്ങി ഇന്‍ഡ്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം വെബ്സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍കാര്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ആറിനാണ് വെബ് സൈറ്റുകളെ നിരോധിച്ചതെന്നും അറിയിച്ചിട്ടുണ്ട്.

നിക്ഷേപത്തട്ടിപ്പ്, പാര്‍ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന നൂറില്‍ അധികം വെബ്സൈറ്റുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അവരുടെ നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂനിറ്റ് മുഖാന്തരം തിരിച്ചറിഞ്ഞുവെന്നും ബ്ലോക് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Websites Banned | നിക്ഷേപത്തട്ടിപ്പ്, പാര്‍ട് ടൈം ജോലി തട്ടിപ്പ് തുടങ്ങി ഇന്‍ഡ്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം വെബ്സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍കാര്‍

ഇത്തരം വെബ്സൈറ്റുകളെ നിരോധിക്കാനുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി ഡിസംബര്‍ ആറിന് ഇവയെ നിരോധിച്ചതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കുന്നു.

ഒന്നിലധികം ബാങ്ക് അകൗണ്ടുകളാണ് ഈ വെബ്സൈറ്റുകള്‍ക്ക് ഉണ്ടായിരുന്നത്. അന്വേഷണ ഏജന്‍സികളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന വിധത്തില്‍ പണം മാറ്റുകയും ചെയ്തിരുന്നു. പണം അവസാനം ക്രിപ്റ്റോകറന്‍സി ആക്കി മാറ്റുകയാണ് ചെയ്തിരുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇത്തരത്തിലുള്ള ഏറ്റവും വലിയ തട്ടിപ്പ് അടുത്തിടെ ഹൈദരാബാദ് പൊലീസ് കണ്ടെത്തിയിരുന്നു. ഏകദേശം 712 കോടി രൂപയോളമാണ് ചൈനയില്‍ നിന്നുള്ള തട്ടിപ്പുസംഘം കവര്‍ന്നത്. ടെലഗ്രാം ആപിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം നല്‍കിയാണ് ഇവര്‍ പണം തട്ടിയത്. വാട്സ് ആപ് മുഖാന്തരവും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Keywords: Government Bans Over 100 Websites Involved in Illegal Investment-Related Crimes and Part-Time Job Frauds in India, New Delhi, News, Government Bans, Websites, Illegal Investment, Part-Time Job Frauds, Cheating, Statement, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia