UPI | നിങ്ങളുടെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം അക്കൗണ്ടുകൾ 31 മുതൽ പ്രവർത്തനരഹിതമാകും! ആരെയൊക്കെ ബാധിക്കും?

 


ന്യൂഡെൽഹി: (KVARTHA) നിങ്ങൾ യുപിഐ (UPI) അക്കൗണ്ട് ഉള്ളവരാണെങ്കിൽ പുതുവർഷത്തിൽ വലിയ ഷോക്ക് ലഭിക്കും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുപിഐ ഉപയോക്താക്കൾക്കായി പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം നിങ്ങളുടെ അശ്രദ്ധ കൊണ്ട് യുപിഐ അക്കൗണ്ടും യുപിഐ ഐഡിയും പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്പുകളുടെ ഉപയോക്താക്കളെ ഈ തീരുമാനം ബാധിക്കും.

UPI | നിങ്ങളുടെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം അക്കൗണ്ടുകൾ 31 മുതൽ പ്രവർത്തനരഹിതമാകും! ആരെയൊക്കെ ബാധിക്കും?

ആരെ ബാധിക്കും?

ഒരു യുപിഐ ഉപഭോക്താവ് തന്റെ യുപിഐ അക്കൗണ്ടിൽ നിന്ന് ഒരു വർഷത്തേക്ക് ഇടപാട് ഒന്നും നടത്തുന്നില്ലെങ്കിൽ, അവരുടെ യുപിഐ ഐഡി ക്ലോസ് ചെയ്യപ്പെടുമെന്ന് എൻപിസിഐ അതിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. ഈ കാലയളവിൽ ഒരു ഉപയോക്താവ് യു പി ഐ അക്കൗണ്ടിൽ ബാലൻസ് പരിശോധിച്ചാൽ, ഐഡി ബ്ലോക്ക് ചെയ്യപ്പെടില്ല.

ഡിജിറ്റൽ പേയ്‌മെന്റുകളുടെ മേഖലയിൽ സുരക്ഷിതമായ ഇടപാട് അനുഭവം ഉറപ്പാക്കുന്നതിന് ഉപഭോക്താക്കൾ ബാങ്കിംഗ് സംവിധാനത്തിനുള്ളിൽ അവരുടെ വിവരങ്ങൾ പതിവായി അവലോകനം ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എൻ പി സി ഐ വ്യക്തമാക്കി.

യു പി ഐ ഉപയോക്താക്കൾക്ക് സുരക്ഷിതമായ അനുഭവം നൽകുക എന്നതാണ് ഈ മാർഗനിർദ്ദേശത്തിന്റെ ലക്ഷ്യം. ഈ വർഷവും നിരവധി യുപിഐ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും. 2023 ഡിസംബർ 31 മുതൽ ഇത് ആരംഭിക്കും. യുപിഐ ഉപയോക്താക്കൾക്ക് ഇ-മെയിൽ വഴി എൻപിസിഐ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് അയക്കും.

Keywords: News, National, New Delhi, UPI, Lifestyle, Digital Payment, Bank, E-Mail, NPCI, Block, Google Pay, PhonePe, Paytm, BHIM users alert! NPCI to start deactivating these accounts from December 31 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia