Award | ഗോള്‍ഡന്‍ ഫോക് അവാര്‍ഡ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ പി കുഞ്ഞികൃഷ്ണന് സമ്മാനിക്കും

 


കണ്ണൂര്‍: (KVARTHA) കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ് പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് പി കുഞ്ഞികൃഷ്ണന്. ഇന്ത്യന്‍ ശാസ്ത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.

മാര്‍സ് ഓര്‍ബിറ്റര്‍ ദൗത്യമായ മംഗല്‍യാന്‍ ഉള്‍പ്പെടെയുള്ള ബഹിരാകാശ വിക്ഷേപണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ഐ എസ് ആര്‍ ഒ സയന്റിസ്റ്റും ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സ്പേസ് കമ്മീഷന്‍ മെമ്പറുമായ പി. കുഞ്ഞികൃഷ്ണന്‍.

Award | ഗോള്‍ഡന്‍ ഫോക് അവാര്‍ഡ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ പി കുഞ്ഞികൃഷ്ണന് സമ്മാനിക്കും

ശില്‍പവും പ്രശസ്തി പത്രവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരിയില്‍ കുവൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. അസോ. വര്‍ക്കിങ് ചെയര്‍മാന്‍ ഐ.വി. ദിനേശ്, അജയകുമാര്‍, ദിനകരന്‍ കൊമ്പിലാത്ത്, പ്രശാന്ത്, ചന്ദ്രമോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Award | ഗോള്‍ഡന്‍ ഫോക് അവാര്‍ഡ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ പി കുഞ്ഞികൃഷ്ണന് സമ്മാനിക്കും

Keywords:  Golden Folk Award will be presented to space scientist P Kunhikrishnan, Kannur, News, Golden Folk Award, Space Scientist,  P Kunhikrishnan, Press Meet, Mangalyaan, IV Dinesan, Ajaya Kumar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia