Gold Price | കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍; സ്വര്‍ണവില പവന് 320 രൂപ കൂടി 47000 കടന്നു

 


ADVERTISEMENT

കൊച്ചി: (KVARTHA) കുതിച്ചുയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെകോര്‍ഡിലെത്തി. ഒരാഴ്ചയായ തുടരുന്ന വര്‍ധനവില്‍ സ്വര്‍ണവില പവന് 47000 കടന്നിരിക്കുകയാണ്. തിങ്കളാഴ്ച (04.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5885 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4885 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 83 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 84 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര സ്വര്‍ണവിലയും സര്‍വകാല റെകോര്‍ഡിലെത്തി. 2142 ഡോളര്‍ വരെ പോയിരുന്ന വില ഇപ്പോള്‍ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുന്‍ റെകോര്‍ഡ്.

തിങ്കളാഴ്ച രാവിലെ യുകെ സ്വര്‍ണമാര്‍കറ്റില്‍ 2142 ഡോളര്‍ വരെ എത്തി. ഇന്‍ഡ്യന്‍ മാര്‍കറ്റ് തുറന്നപ്പോള്‍ 2087 ആയി കുറഞ്ഞെങ്കിലും അന്താരാഷ്ട്ര മാര്‍കറ്റില്‍ സര്‍വകാല റെകോര്‍ഡിലെത്തി.

സ്വര്‍ണവില ഗ്രാമിന് 40 രൂപ 5845 രൂപയും 320 രൂപ പവന് വര്‍ധിച്ച് 47080 രൂപയുമായി. രൂപയുടെ വിനിമയ നിരക്ക് 83.31 ലാണ്. 

24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബാങ്ക് നിരക്ക് 65.85 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ള വന്‍കിടക്കാര്‍ ലാഭം എടുത്ത് പിന്മാറാതിരുന്നാല്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് സൂചനകള്‍.

2200 ഡോളര്‍ മറികടക്കുമെന്ന പ്രവചനങ്ങളും വരുന്നുണ്ട്. വില വര്‍ധനവ് വിപണിയില്‍ ആശങ്കയും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്.
Aster_MIMS

ശനിയാഴ്ച (02.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5845 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46760 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (03.12.2023) 22 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം പുരോഗമിച്ചത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4850 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും 18 കാരറ്റ് സ്വര്‍ണത്തിന് വ്യാപാരം പുരോഗമിച്ചത്.

ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 83 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.

Gold Price | കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍; സ്വര്‍ണവില പവന് 320 രൂപ കൂടി 47000 കടന്നു



Keywords: News, Kerala, Kochi, Gold Rate, Gold Rate Today, Silver Rate, Gold News, Gold Price December 04 Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia