Nileena Atholi | ജി വേണുഗോപാല്‍ മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്; ജനുവരിയില്‍ കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

 


കണ്ണൂര്‍: (KVARTHA) പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി വേണുഗോപാലിന്റെ സ്മരണാര്‍ഥം മികച്ച രാഷ്ട്രീയ റിപോര്‍ടിങ്ങിന് കോട്ടയം പ്രസ് ക്ലബ് ഏര്‍പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ നിലീന അത്തോളി അര്‍ഹയായി.

ലക്ഷദ്വീപിലെ തദ്ദേശീയരായ പൗരന്മാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ രാഷ്ട്രീയ ചിത്രം അനാവരണം ചെയ്ത് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'രക്ഷയില്ലല്ലോ ലക്ഷദ്വീപിന്' എന്ന പരമ്പരയാണ് നിലീനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. 15,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപാറ, ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി കെ കുര്യാച്ചന്‍, രാഷ്ട്രീയ നിരീക്ഷകന്‍ നിസാം സെയ്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. ജനുവരിയില്‍ കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Nileena Atholi | ജി വേണുഗോപാല്‍ മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്; ജനുവരിയില്‍ കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും



Keywords: News, Kerala, Kerala-News, Kannur-News, Kannur, Nileena Atholi, G Venugopal Media Award, Award, Media, Journalist, Lakshadweep Series, Kottayam Press Club, Reporter, Kannur News, G Venugopal Media Award to Nileena Atholi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia