Arrested | ബെംഗ്‌ളൂറില്‍ വിമാനത്താവള റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം ചെയ്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതോടെ 4 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) വെള്ളിയാഴ്ച പുലര്‍ചെ ഓടുന്ന കാറില്‍ നൃത്തം ചെയ്ത് അന്താരാഷ്ട്ര വിമാനത്താവള റോഡില്‍ ശല്യം സൃഷ്ടിച്ചുവെന്നാരോപിച്ച് നാലംഗ വിദ്യാര്‍ഥി സംഘത്തെ ചിക്കജാല ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം ചെയ്ത് അപകട ഭീഷണി ഉയര്‍ത്തിയ നാല് മലയാളി വിദ്യാര്‍ഥികളാണ് പിടിയിലായത്.

നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന സല്‍മാന്‍ ഫാരിസ് (23), നസീം അബ്ബാസ് (21), സല്‍മാനുല്‍ ഫാരിസ് (20), മുഹമ്മദ് നുസൈഫ് (21) എന്നിവരാണ് അറസ്റ്റിലായത്. അമിത വേഗത്തിലുള്ള ഇവരുടെ കാര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

അമിതവേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫിലും ജനാലയിലും വിദ്യാര്‍ഥികള്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വഴിയാത്രക്കാരില്‍ ഒരാള്‍ അവരുടെ പ്രവൃത്തി റെകോര്‍ഡ് ചെയ്യുകയും സിറ്റി പൊലീസിന്റെ സമൂഹ മാധ്യമ അകൗണ്ട് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികള്‍ മദ്യപിച്ചിരുന്നോയെന്നത് ഉള്‍പെടെ കണ്ടെത്താന്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ചിക്കജാല പൊലീസ് അറിയിച്ചു.

Arrested | ബെംഗ്‌ളൂറില്‍ വിമാനത്താവള റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം ചെയ്ത സംഭവം; ദൃശ്യങ്ങള്‍ വൈറലായതോടെ 4 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍



Keywords: News, National, National-News, Police-News, Four Students, Arrested, Dance, Car, Moving, Airport Road, Police, Chikkajala Traffic Police, Footage, Four students arrested for dancing in moving car on airport road.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia