SWISS-TOWER 24/07/2023

Election | 10 വര്‍ഷത്തിനിടെ 4 തവണ മുന്നണി മാറ്റം, 4 വട്ടം പാര്‍ടിയും മാറി; ഫ്രാൻസിസ് ജോർജിന് നഷ്ടമാകുമോ കോട്ടയം സീറ്റ്? മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എംപി ജോസഫിന്റെ പേര് സജീവ പരിഗണനയിൽ; കേരള കോൺഗ്രസ് എമിനെ നേരിടാൻ കെഎം മാണിയുടെ മരുമകന്‍ എന്നതും അനുകൂലം

 


ADVERTISEMENT

കോട്ടയം: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയത്ത് ആരാകും യുഡിഎഫ് സ്ഥാനാർഥി എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തം. യുഡിഎഫിൽ പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനായിരിക്കും സീറ്റ് എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുന്നണിയില്‍ കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫിലേക്ക് പോയ സാഹചര്യത്തിലാണ് ഇത്തവണ ജോസഫ് വിഭാഗം സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത്.

Election | 10 വര്‍ഷത്തിനിടെ 4 തവണ മുന്നണി മാറ്റം, 4 വട്ടം പാര്‍ടിയും മാറി; ഫ്രാൻസിസ് ജോർജിന് നഷ്ടമാകുമോ കോട്ടയം സീറ്റ്? മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എംപി ജോസഫിന്റെ പേര് സജീവ പരിഗണനയിൽ; കേരള കോൺഗ്രസ് എമിനെ നേരിടാൻ കെഎം മാണിയുടെ മരുമകന്‍ എന്നതും അനുകൂലം

അതേസമയം കേരള കോൺഗ്രസിൽ നിന്ന് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യ പ്രകാരം ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് പരിഗണിക്കാന്‍ പിജെ ജോസഫ് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഫ്രാന്‍സിസ് ജോര്‍ജിനു പുറമെ എംപി ജോസഫിനെക്കൂടി പരിഗണിക്കുന്നുവെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം.

10 വര്‍ഷം കൊണ്ട് നാല് തവണ മുന്നണിയും നാല് തവണ പാര്‍ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമോ എന്ന ആശങ്ക പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമാണ്.
ഇതോടെയാണ് മികച്ച സ്ഥാനാർഥി എന്ന നിലയിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി ജോസഫിന്‍റെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. അന്തരിച്ച കെ എം മാണിയുടെ മരുമകൻ കൂടിയാണ് എം പി ജോസഫ്. മാണിയുടെ മകൾ സാലിയുടെ ഭർത്താവായ അദ്ദേഹത്ത സ്ഥാനാർഥിയാക്കുക വഴി കേരള കോൺഗ്രസ് എമിലെ വോട്ടുകളിലും വിള്ളലുണ്ടാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

2009 ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫില്‍ അധികാര സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2016 -ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വീണ്ടും എല്‍ഡിഎഫിലേയ്ക്ക് പോയിരുന്നു. യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസിലെ ചില പ്രധാന നേതാക്കളെയും ഒപ്പം കൂട്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ച് കൊണ്ടായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് വിട്ടത്. അന്ന് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പാര്‍ടി വിട്ട പഴയ യുഡിഎഫ് നേതാക്കളൊക്കെയും ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമാണ്.

ഇതില്‍ ആന്‍റണി രാജു മന്ത്രിസ്ഥാനത്തുമെത്തി. അന്ന് മത്സരിച്ച മുഴുവന്‍ സീറ്റുകളിലും തോറ്റതോടെയാണ് മുന്നണിയില്‍ പരിഗണന കിട്ടാതെ കഴിഞ്ഞ നിസമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫ്രാൻസിസ് ജോർജ് വീണ്ടും യുഡിഎഫിലെത്തിയത്. കഴിഞ്ഞ തവണ യുഡിഎഫ് ടികറ്റില്‍ മത്സരിച്ചെങ്കിലും തോൽക്കുകയാണ് ഉണ്ടായത്. അത്തരമൊരാളെ വീണ്ടും സ്ഥാനാർഥിയാക്കണോ എന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എംപി ജോസഫിനെ വിളിച്ചുവരുത്തി രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അതിനുശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജിന് പകരം എംപി ജോസഫിന്‍റെ പേര് ഇവര്‍ കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അറിയിച്ചത്. എംപി ജോസഫിന്‍റെ പ്രൊഫഷണല്‍ പശ്ചാത്തലവും വോടായി മാറുമെന്ന് നേതാക്കൾ കരുതുന്നു. മോന്‍സ് ജോസഫിന്‍റെയും ജോയ് എബ്രാഹത്തിന്‍റെയും പിന്തുണയും എംപി ജോസഫിനാണെന്ന് സൂചനയുണ്ട്. കൂടാതെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ മത്സരിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

Keywords: News, Kerala, Kottayam, Kerala Congress, Election, MP Joseph, Politics, LDf, UDF,   Former IAS officer MP Joseph's name also considered for Kottayam seat.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia