Oil Price | പെട്രോൾ വില ഉയരുമോ? ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ നെഞ്ചിടിപ്പ് സാധാരണക്കാർക്ക്; വീണ്ടും ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനവ്

 


ന്യൂഡെൽഹി: (KVARTHA) ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം എണ്ണയുടെയും മറ്റ് വസ്തുക്കളുടെയും വില വർധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. യെമനിൽ ഹൂതി വിമതർ കപ്പലുകൾ ആക്രമിച്ചതിനെത്തുടർന്ന് നിരവധി കമ്പനികൾ ഇതുവഴിയുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബുധനാഴ്ച ക്രൂഡ് ഓയിലിന്റെ വിലയിൽ നേരിയ വർധനയുണ്ടായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 74.06 ഡോളറാണ്. അതേസമയം ബ്രെന്റ് ക്രൂഡ് ബാരലിന് 79.28 ഡോളറിലെത്തി.

Oil Price | പെട്രോൾ വില ഉയരുമോ? ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ നെഞ്ചിടിപ്പ് സാധാരണക്കാർക്ക്; വീണ്ടും ക്രൂഡ് ഓയിലിന്റെ വിലയിൽ വർധനവ്

ഇസ്രാഈലിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന ഗസ്സയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെഴ്‌സ്‌ക്, ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വഴി തങ്ങളുടെ ചില കപ്പലുകൾ വഴി തിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സുപ്രധാന കപ്പൽപ്പാതയായ ബാബ് അൽ മന്ദേബ് കടലിടുക്കിൽ ഹൂതി വിമതർ ആക്രമണം തുടരുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില വർധനവിനെ കുറിച്ചുള്ള ആശങ്ക വിദഗ്ധർ പങ്കുവെച്ചിരിക്കുന്നത്.

എണ്ണ, പ്രകൃതി വാതക കയറ്റുമതി, ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ്‌ ചെങ്കടല്‍. തെക്ക്‌ യെമന്‍ തീരത്തിനും വടക്ക്‌ സൂയസ്‌ കനാലും - കണ്ണീരിന്റെ കവാടം എന്നറിയപ്പെടുന്ന ബാബ്‌ അല്‍-മന്ദാബ്‌ കടലിടുക്കിലാണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌. പെട്രോൾ ഉത്പാദിപ്പിക്കുന്നത് എണ്ണയിൽ നിന്നായതിനാൽ, ക്രൂഡിന്റെ വിലയിലെ വർധനവ് സാധാരണക്കാരുടെ ജനജീവിതത്തെ സാരമായി ബാധിക്കും. നിലവിൽ, എണ്ണ വിലയിലെ മാറ്റങ്ങൾ വളരെ കുറവാണ്. എന്നാൽ, ചെങ്കടൽ പാത ഒഴിവാക്കുന്നത് എണ്ണവില വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിലും ബാരലിന് ഇപ്പോഴും 80 ഡോളറിൽ താഴെയാണെന്നതാണ് ആശ്വാസം.

Keywords: News, National, New Delhi, Oil Price, Red Sea attacks, Gaza, Israel,  Fears of higher oil prices after Red Sea attacks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia