Obituary | മകളുടെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു

 


മലപ്പുറം: (KVARTHA) മകളുടെ വിവാഹത്തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാലദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മേലാറ്റൂര്‍ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണന്‍ (57) ആണ് മരിച്ചത്. പുലര്‍ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Obituary | മകളുടെ വിവാഹ തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു
മകള്‍ റീതു കൃഷ്ണയുടെ വിവാഹം തിങ്കളാഴ്ച നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. അതിനിടെയാണ് പിതാവ് കുഴഞ്ഞുവീണത്. 15 ദിവസം മുന്‍പാണ് മാലദ്വീപില്‍ നിന്നും നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം. ഭാര്യ റീന. മറ്റൊരു മകള്‍: റിയാകൃഷ്ണ.

Keywords:  Father collapsed and died on the eve of daughter's wedding, Malappuram, News, Father Collapsed, Dead, Obituary, Teacher, Daughter, Marriage, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia