FASTag | വാഹനത്തിൽ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ടോൾ ബൂത്തിൽ പണം ഈടാക്കാം! കാരണമിതാണ്; ഈ തെറ്റ് ചെയ്യരുത്

 


ന്യൂഡെൽഹി: (KVARTHA) വാഹനത്തിൽ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ടോൾ ബൂത്തിൽ പണം ഈടാക്കാം. വളരെ വിചിത്രമായി തോന്നുമെങ്കിലും ഇത് സത്യമാണ്. നിരവധി പേർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അന്വേഷണം നടത്തിയപ്പോഴാണ് കാരണം വെളിപ്പെട്ടത്. ഇതിന് പിന്നാലെ ഇത്തരം തെറ്റുകൾ വരുത്തരുതെന്ന് എൻഎച്ച്എഐ ഡ്രൈവർമാരോട് അഭ്യർഥിച്ചിട്ടുണ്ട്. ദേശീയ പാതയിൽ അപൂർവമായി വാഹനമോടിക്കുന്ന ഡ്രൈവർമാരാണ് ഈ പ്രശ്നം നേരിടുന്നത്.

FASTag | വാഹനത്തിൽ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ടോൾ ബൂത്തിൽ പണം ഈടാക്കാം! കാരണമിതാണ്; ഈ തെറ്റ് ചെയ്യരുത്

കാരണമെന്ത്?

2016 നവംബർ മുതലാണ് റോഡ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് ആരംഭിച്ചത്. ഇതേ മാസം മുതൽ പുതിയ വാഹനങ്ങളിൽ ഫാസ്‌ടാഗ് നിർബന്ധമാക്കി. അതായത്, നവംബർ മുതൽ ഷോറൂമിൽ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് ഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഫാസ്ടാഗ് വഴിയുള്ള ആദ്യ ഇടപാട് 2016 ഡിസംബറിലാണ് ആരംഭിച്ചത്. അതായത്, നിങ്ങൾ 2016 നവംബറിൽ ഒരു വാഹനം വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫാസ്ടാഗ് ടോൾ ബൂത്തിൽ പ്രവർത്തിക്കില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് നിങ്ങൾ അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ഫാസ്ടാഗിൽ ബാലൻസ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യുക

ഈ സാഹചര്യത്തിൽ വാഹന ഉടമകൾ പഴയ ഫാസ്‌ടാഗ് മാറ്റി പുതിയത് എടുക്കണം. എന്നാൽ ബാങ്ക് അക്കൗണ്ടുമായി ഫാസ്‌ടാഗ് ലിങ്ക് ചെയ്‌തിരിക്കുകയോ ഫാസ്‌ടാഗിൽ പണം ഉണ്ടെങ്കിലോ, നിങ്ങൾ ബന്ധപ്പെട്ട ബാങ്കിൽ പോയി മറ്റൊരു ഫാസ്‌ടാഗ് എടുത്ത് വാഹനത്തിൽ ഘടിപ്പിക്കണം. പഴയ ഫാസ്‌ടാഗിൽ ബാക്കിയുള്ള പണം പുതിയ ഫാസ്‌ടാഗിലേക്ക് മാറ്റാവുന്നതാണ്.

2000 ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സൗകര്യം

നിലവിൽ രാജ്യത്തുടനീളമുള്ള ദേശീയ പാതകളും സംസ്ഥാന പാതകളും ഉൾപ്പെടെ 2000 ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ പലയിടത്തും ഫാസ്ടാഗ് വഴി പാർക്കിങ്ങിനും പണം നൽകുന്നുണ്ട്. നിലവിൽ 6.5 കോടി ഫാസ്‌ടാഗുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.

Keywords: News, National, New Delhi, FASTag, Vehicle, Lifestyle, Toll Booth, Money, Road transport, National Highway, FASTag not working at toll plaza?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia