Tragic Death | വെള്ളത്തിനൊപ്പം അബദ്ധത്തില്‍ വായ്ക്കകത്തേക്ക് പോയ തേനീച്ചയെ വിഴുങ്ങിയ 22 കാരന് ദാരുണാന്ത്യം

 


ഭോപാല്‍: (KVARTHA) ഭക്ഷണം കഴിച്ച് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ വായ്ക്കകത്തേക്ക് പോയ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി മധ്യപ്രദേശിലെ ബെറാസിയയിലാരുന്നു സംഭവം. മന്‍പുറ ചക് ഗ്രാമത്തില്‍ താമസിക്കുന്ന ഹിരേന്ദ്ര സിങ് എന്ന 22 വയസുകാരനാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷം ചികിത്സയിലിരിക്കവെയാണ് കര്‍ഷക തൊഴിലാളിയായിരുന്ന യുവാവിന്റെ മരണം സംഭവിച്ചത്.

ഹിരേന്ദ്ര സിങിന് നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റുവെന്നും ഉടനെ തന്നെ ശ്വാസതടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്.

ഇയാള്‍ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോഴായിരുന്നു സംഭവം. ഗ്ലാസിലെ വെള്ളത്തില്‍ തേനീച്ചയുണ്ടായിരുന്നു. ഇത് യുവാവ് കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടുവെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്.

അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ യുവാവിനെ ബെറാസിയയിലെ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഡോക്ടര്‍മാര്‍ ഹാമിദിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ബന്ധുക്കള്‍ ഉടനെ ഒരു ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരിച്ചയാളുടെ സഹോദരന്റെ പരാതിയില്‍ ബെറാസിയ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് യുവാവിന്റെ ജീവന്‍ നഷ്ടമാവുന്നതിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Tragic Death | വെള്ളത്തിനൊപ്പം അബദ്ധത്തില്‍ വായ്ക്കകത്തേക്ക് പോയ തേനീച്ചയെ വിഴുങ്ങിയ 22 കാരന് ദാരുണാന്ത്യം



Keywords: News, National, National-News, Regional-News, Farmer, Died, Youth, Accidentally, Swallows, Bee, Drinking Water, Dies, Honeybee, Chokinga, Man, Farmer accidentally swallows bee while drinking water, dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia