Kanam Rajendran | കാനം രാജേന്ദ്രന് വിട: ഞായറാഴ്ച വൈകിട്ട് കണ്ണൂരില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും

 


കണ്ണൂര്‍: (KVARTHA) സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ മണ്ഡലം കമിറ്റികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും നടക്കും. കണ്ണൂര്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് സ്റ്റേഡിയം പരിസരത്ത് നിന്ന് മൗനജാഥ ആരംഭിക്കും. 

വൈകിട്ട് അഞ്ചുമണിക്ക് പഴയ ബസ് സ്റ്റാന്‍ഡില്‍ അനുശോചനയോഗം ചേരും. കല്ല്യാശ്ശേരി മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടിയില്‍ വൈകിട്ട് അഞ്ചിന് അനുശോചനയോഗം ചേരും. പയ്യന്നൂരില്‍ വൈകിട്ട് ഷേണായ് സ്‌ക്വയറില്‍ സര്‍വകക്ഷി അനുശോചനയോഗം ചേരും. മൗനജാഥ നാലരക്ക് ഗാന്ധിപാര്‍കില്‍ നിന്നാരംഭിക്കും.

Kanam Rajendran | കാനം രാജേന്ദ്രന് വിട: ഞായറാഴ്ച വൈകിട്ട്  കണ്ണൂരില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും


തളിപ്പറമ്പ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ വൈകിട്ട് അഞ്ചുമണിക്ക് അനുശോചനയോഗം ചേരും. മൗനജാഥ നാലരക്ക് മൂത്തേടത്ത് സ്‌കൂളിന് മുന്നില്‍ നിന്ന് ആരംഭിക്കും. ആലക്കോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും വൈകിട്ട് ആലക്കോട് ടൗണില്‍ നടക്കും. ഇരിക്കൂര്‍ മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സര്‍വകക്ഷി അനുശോചനയോഗം വൈകിട്ട് അഞ്ചുമണിക്ക് ശ്രീകണ്ഠാപുരം ടൗണില്‍ നടക്കും.

ഇരിട്ടി മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും ഇരിട്ടിയില്‍ നടക്കും. പേരാവൂര്‍ മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് അഞ്ചുമണിക്ക് പേരാവൂര്‍ ടൗണില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും നടക്കും. മട്ടന്നൂര്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് നാലുമണിക്ക് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും നടക്കും.

കൂത്തുപറമ്പ് മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മാറോളി ഘട്ടില്‍ സര്‍വകക്ഷി അനുശോചനയോഗം ചേരും. മൗനജാഥയും നടക്കും. തലശ്ശേരി മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്ന് വൈകിട്ട് നാലരക്ക് മൗനജാഥ ആരംഭിച്ച് അഞ്ചുമണിക്ക് പഴയ സ്റ്റാന്‍ഡില്‍ സര്‍വകക്ഷി അനുശോചനയോഗം ചേരും.

സി പി ഐ മയ്യില്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും മൗനജാഥയും വൈകിട്ട് നാലുമണിക്ക് മയ്യില്‍ ടൗണില്‍ നടക്കും. അഞ്ചരക്കണ്ടി മണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ചക്കരക്കല്‍ ടാക്സി സ്റ്റാന്‍ഡില്‍ സര്‍വകക്ഷി അനുശോചനയോഗം നടക്കും.

Keywords: Farewell to Kanam Rajendran: All-party condolence meeting and silent march in Kannur, Kannur, News, Kanam Rajendran, All-party Condolence Meeting, Silent March, CPI, Taxi Stand, Bus Stand, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia