Arrested | മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് അനാദരവ് കാട്ടിയെന്ന പരാതി; എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Dec 29, 2023, 16:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍് ഗ്ലാസ് വെച്ച് അനാദരവ് കാട്ടിയെന്ന പരാതിയില്‍ കേസെടുത്ത പൊലീസ് വിദ്യാര്‍ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥി നേതാവ് അദീന്‍ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും അറായിതെയാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തില്‍ ക്ഷമ ചോദിച്ചെന്നും വിദ്യാര്‍ഥി പൊലീസിന് മൊഴി നല്‍കി. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതുമാണ് വീഡിയോ.
ഇതിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍, എസ് എഫ് ഐ നേതാവിനെതിരെ പരാതി നല്‍കിയിരുന്നു. കെ എസ് യു യൂണിറ്റ് സെക്രടറി എ ഐ അമീന്‍ ആണ് പരാതി നല്‍കിയത്. ഇതോടെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം വിഷയത്തില്‍ വിദ്യാര്‍ഥിക്കെതിരെ കര്‍ശന നടപടിയുമായി കോളജ് അധികൃതര്‍ രംഗത്തെത്തി. അദീന്‍ നാസറിനെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചൂണ്ടി ഭാരത്മാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥിയാണ് അദീന്‍. കോളജിലെ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വെച്ച് ചിത്രമെടുക്കുന്നതിന്റെ വീഡിയോയും സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് പകര്‍ത്തിയത്.
Keywords: News, Kerala, Kerala-News, Kochi-News, Police-News, Aluva News, Ernakulam News, SFI Leader, Arrested, Disrespecting, Mahatma Gandhi, Statue, Bharat Mata School of Legal Studies, College, Police, Suspended, Student, Video, Social Media, Ernakulam: SFI leader arrested for disrespecting Mahatma Gandhi statue at Bharat Mata School of Legal Studies.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.