Driver Died | മതിലിന്റെ പണിക്കിടെ മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

എറണാകുളം: (KVARTHA) മതില്‍ പണിക്കിടെ മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂരിലാണ് ദാരുണ സംഭവം. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്.

കുളത്തിന്റെ മതില്‍ പണിക്കിടെ മണ്ണുമാന്തി യന്ത്രം സമീപത്ത് കൂട്ടിയിട്ട മണ്ണില്‍ തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തിന്റെ ചില്ല് കൂടിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂര്‍ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മോര്‍ചറിയിലേക്ക് മാറ്റി.

Driver Died | മതിലിന്റെ പണിക്കിടെ മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Accident-News, Regional-News, Ernakulam News, Accident, Driver, Died, Hitachi, Overturns, Pond, Wall Construction, Ernakulam: Driver died when Hitachi overturns into pond during wall construction.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia