Compensation | സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

 


കൊച്ചി: (KVARTHA) വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയില്‍ അതിഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെതാണ് വിധി.

എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇദ്ദേഹത്തിന് 40,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഭക്ഷണം വിളമ്പിയ സെന്റ് മേരീസ് കേറ്ററിങ് ഉടമകളോടാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.

2019 മേയ് അഞ്ചിനാണ് കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു ഉന്മേഷ്. തുടര്‍ന്ന് ഭക്ഷണം കഴിച്ചതിനുശേഷം വയ്യാതായി. വൈകാതെ കൂടുതല്‍ തളര്‍ന്നതോടെ, ഉന്മേഷിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Compensation | സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി



Keywords: News, Kerala, Kerala-News, Kochi-News, Malayalam-News, Ernakulam News, Court, Order, Give, Compensation, Guest, Experienced, Food Poison, Food, marriage, Function, Hospital, Treatment, Ernakulam: Court instructs to give compensation to guest who experienced food poison after having food.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia