Criticized | മര്‍ദനത്തിന് വരുന്ന സമയത്ത് കാല്‍ ഉണ്ടോ കൈ ഉണ്ടോ എന്നൊന്നും ആരും നോക്കില്ല; വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നും ഇ പി ജയരാജന്‍

 


തൃശൂര്‍: (KVARTHA) മര്‍ദനത്തിന് വരുന്ന സമയത്ത് കാല്‍ ഉണ്ടോ കൈ ഉണ്ടോ എന്നൊന്നും ആരും നോക്കില്ലെന്നും വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നുമുള്ള ചോദ്യവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി അജിമോന്‍ കണ്ടല്ലൂരിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Criticized | മര്‍ദനത്തിന് വരുന്ന സമയത്ത് കാല്‍ ഉണ്ടോ കൈ ഉണ്ടോ എന്നൊന്നും ആരും നോക്കില്ല; വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നും ഇ പി ജയരാജന്‍

ഇപിയുടെ വാക്കുകള്‍:


നടക്കാന്‍ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ്. ഇതെല്ലാം നിരാശ ബാധിച്ച കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തിന്റെ പണിയാണ്. ഒരു വികലാംഗന്റെ പണിയാണോ കൊടിയും പിടിച്ചു മുഖ്യമന്ത്രിയുടെ കാറിന്റെ മുന്നില്‍ പോകുന്നത്. നടക്കാന്‍ വയ്യാത്ത ആ പാവത്തിനെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്തു മുഖ്യമന്ത്രിയുടെ വണ്ടിക്കു മുന്നിലേക്കു തള്ളുന്നവര്‍ക്കെതിരെയാണു വികാരം ഉയരേണ്ടത്.

ആ പാവം ചെറുപ്പക്കാരനെ എന്തിനാണു കോണ്‍ഗ്രസുകാര്‍ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്? അതിനു പകരം വി ഡി സതീശനോ കെ സുധാകരനോ പോയി തല്ലുകൊള്ളൂ. അവരാരും ഉണ്ടാകില്ല. വടി കാണുമ്പോള്‍ തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയടക്കം കൊണ്ടുവന്ന് അക്രമത്തിനു പ്രേരിപ്പിക്കരുത്.

ഗണ്‍മാന്‍മാരെ ആക്രമിക്കുന്നതു ശരിയാണോ? ഗണ്‍മാന്‍മാര്‍ ഫേസ്ബുകില്‍ നടത്തിയ വെല്ലുവിളിയെല്ലാം രണ്ടാമത്തെ കാര്യമാണ്. ആദ്യം ഈ അക്രമത്തെ അപലപിക്കൂ. അതിനുശേഷം ഗണ്‍മാന്‍മാരുടെ കാര്യം ചോദിക്കൂ- എന്നും ഇ പി പറഞ്ഞു.

Keywords:  EP Jayarajan Criticized VD Satheesan and K Sudhakaran, Thrissur, News, EP Jayarajan, Criticized, VD Satheesan, K Sudhakaran, Attack, Gunman, Politics, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia