Criticized | മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുള്ള അക്രമത്തിന് പ്രേരിപ്പിച്ചത് പ്രതിപക്ഷ നേതാവെന്ന് ഇപി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം കെ എസ് യു -യൂത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധത്തിന്റെ മറവില്‍ അക്രമവും കലാപവും അഴിച്ച് വിട്ട് നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കല്‍ ചീളുകളുമുപയോഗിച്ച് എറിയാന്‍ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. ഇങ്ങനെ ജനനേതാക്കളെ അക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കില്‍ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യാമോഹിക്കരുത്.

Criticized | മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുള്ള അക്രമത്തിന് പ്രേരിപ്പിച്ചത് പ്രതിപക്ഷ നേതാവെന്ന് ഇപി ജയരാജന്‍
തിരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍കാര്‍ നവകേരള സദസിലൂടെ ജനലക്ഷങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്. ഇതിനകം എട്ട് ജില്ലകള്‍ പിന്നിട്ടപ്പോള്‍ നവകേരള സദസിനെ സര്‍വജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കള്‍ ഉള്‍പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി ഡി സതീശന്‍ ഉള്‍പെടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല.

ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സര്‍കാരിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ ആ ബഹിഷ്‌കരണാഹ്വാനം ജനങ്ങള്‍ തള്ളിയതോടെയാണ് കോണ്‍ഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്. എന്നിട്ടും ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പരിപാടിയില്‍ പങ്കെടുക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജന പങ്കാളിത്തം കൂടി ആയതോടെ സതീശന്റെ മാനസിക നില കൂടുതല്‍ വഷളായി. ഇതിന്റെ തുടര്‍ചയായാണ് കഴിഞ്ഞദിവസം അണികളെ കയറൂരി വിട്ടത്.

ഇത്തരം അക്രമ സമരത്തെ കുറിച്ച് കോണ്‍ഗ്രസിലെ സമാധാനകാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമങ്ങള്‍ മറ്റ് പ്രദേശങ്ങളിലും നടത്താന്‍ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. അക്രമാസക്തമാവുകയും പൊലീസ് പിടികൂടുമ്പോള്‍ മര്‍ദനമെന്ന മുറവിളിയും ഉയര്‍ത്തുകയാണ്.

പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവര്‍ ഒരുക്കി നിര്‍ത്തുന്നത്. ഇങ്ങനെ അക്രമി സംഘത്തെ അഴിഞ്ഞാടാന്‍ തുറന്ന് വിടുന്നതിനെ കുറിച്ച് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം.
ഇത്തരം അക്രമ സംഭവങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അപലപിക്കുന്നു. മുന്നണി പ്രവര്‍ത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

Keywords:  EP Jayarajan Criticized VD Satheesan, Kannur, News, EP Jayarajan, Criticized, VD Satheesan, Black Flag, Politics, Allegation, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia