Results | 4 സംസ്ഥാനങ്ങൾ തോറ്റെങ്കിലും ബിജെപിയേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസിന് തന്നെ! ഇരുപാർട്ടികളും തമ്മിൽ 11 ലക്ഷത്തിന്റെ വ്യത്യാസം; അറിയാം കണക്കുകൾ

 


ന്യൂഡെൽഹി: (KVARTHA) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് ഭരണം പിടിച്ചും ഒരിടത്ത് നിലനിർത്തിയും ബിജെപി വലിയ വിജയമാണ് നേടിയത്. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങൾ കോൺ​ഗ്രസിനെ കൈ വിട്ടപ്പോൾ പാർട്ടിക്ക് ആശ്വാസമായത് തെലങ്കാനയിലെ മിന്നും വിജയമാണ്. എന്നാൽ തോൽവിയിലും കോൺഗ്രസിന് അടിത്തറ നഷ്ടമായിട്ടില്ലെന്നാണ് വോട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
 
Results | 4 സംസ്ഥാനങ്ങൾ തോറ്റെങ്കിലും ബിജെപിയേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസിന് തന്നെ! ഇരുപാർട്ടികളും തമ്മിൽ 11 ലക്ഷത്തിന്റെ വ്യത്യാസം; അറിയാം കണക്കുകൾ

അഞ്ച് സംസ്ഥാനങ്ങളിലെ പോൾ ചെയ്ത വോട്ടുകൾ ചേർത്താൽ ബിജെപിക്ക് ലഭിച്ചത് 4.81 കോടി വോട്ടുകളാണ്. എന്നാൽ കോൺഗ്രസിന് 4.92 കോടി വോട്ടുകൾ നേടാനായി. ആകെ പോൾ ചെയ്ത വോട്ടുകളുടെ അടിസ്ഥാനത്തിൽ, 11 ലക്ഷത്തിന്റെ നേരിയ ലീഡ് കോൺഗ്രസിനുണ്ട്. തെലങ്കാനയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വൻ വോട്ട് വ്യത്യാസമാണ് കോൺഗ്രസിന്റെ മുൻതൂക്കത്തിന് പ്രധാന കാരണം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി കോൺഗ്രസിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി.

മധ്യപ്രദേശിൽ 36 ലക്ഷം, രാജസ്ഥാനിൽ ഒമ്പത് ലക്ഷം, ഛത്തീസ്ഗഢിൽ ആറ് ലക്ഷം എന്നിങ്ങനെയാണ് ബിജെപിയുടെ ലീഡ്. തെലങ്കാനയിൽ ബിജെപിയെക്കാൾ കോൺഗ്രസിന്റെ ലീഡ് 60 ലക്ഷത്തിനടുത്ത് എത്തിയപ്പോൾ മിസോറാമിൽ അത് ഒരു ലക്ഷത്തിന് മുകളിലാണ്. എന്നിരുന്നാലും 2018-ൽ ജയിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തോൽവി കോൺഗ്രസിന് നിരാശയുണ്ടാക്കുമെന്നതിൽ സംശയമില്ല.

കൂറുമാറ്റം മൂലം 2020ൽ തന്നെ മധ്യപ്രദേശിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ഏറ്റവും മികച്ച പോരാട്ടം രാജസ്ഥാനിലായിരുന്നു. അശോക് ഗെഹ്ലോട്ടിന് കീഴിൽ, തോൽവിയിലും വോട്ട് വിഹിതം വർധിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞു

Keywords: National, National News, Politics, Election, New Delhi, Results, Congress, Votes, Crore, Bjp, Rajasthan, Chhattisgarh, Election Results: In 5 States, Congress Got 4.92 Crore Votes, BJP 4.81 Crore.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia