Dowry | ഉത്തര, വിസ്മയ, ഷഹാന; സ്ത്രീധന കുരുക്കിൽ ഇനിയെത്ര പെൺമക്കൾ കേരളത്തിന് നഷ്ടമാകും?

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) പലകാര്യങ്ങളിലും പ്രബുദ്ധരെന്ന് അഭിമാനിക്കുന്നവരാണ് നാം കേരളീയർ. നവോത്ഥാന കേരളത്തിന്റെ അവശേഷിപ്പുകളായി ലിംഗ സമത്വം നേടിയെന്ന് ഉദ്ഘോഷിക്കുന്നവരാണ് ആധുനിക മലയാളി സമൂഹം. അരി ഭക്ഷണം കഴിക്കാത്ത ഉത്തരേന്ത്യക്കാർക്കിടെയിൽ ഇന്നും നിലനിൽക്കുന്ന ജാതീയമായ ഉച്ഛനീചത്വങ്ങൾ, സ്ത്രീധനം, ബാല വിവാഹങ്ങൾ, തുടങ്ങിയ അനാചാരങ്ങളൊക്കെ കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്യാൻ കഴിഞ്ഞുവെന്ന തള്ളി മറിക്കലുകൾ നാം പല വേദികളിലുംകണ്ടതും കേട്ടതുമാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിനായി ഒന്നാം പിണറായി കേരളമാകെ കെട്ടിയ നവോത്ഥാന മതിലും നമ്മുടെ പുരോഗമന ചിന്തയുടെ പ്രകീർത്തനമായി ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്.

Dowry | ഉത്തര, വിസ്മയ, ഷഹാന; സ്ത്രീധന കുരുക്കിൽ ഇനിയെത്ര പെൺമക്കൾ കേരളത്തിന് നഷ്ടമാകും?

എല്ലാത്തിനും മീതെ പണമാണ് വലുതെന്നു വിലപിച്ചു കൊണ്ടു ഷഹാനയെന്ന യുവ ഡോക്ടർ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചു ഈ ലോകത്തോട് വിടപറഞ്ഞ വാർത്ത താൽക്കാലികമായി നമ്മളെ ഓരോരുത്തരെയും ഞെട്ടിക്കാം. വിസ്മയ കേസിലെ പ്രതിയെ വേട്ടയാടിയും അഴിക്കുള്ളിലാക്കിയും താൽകാലികമായി സംതൃപ്തിയടഞ്ഞതു പോലെ ഈ കേസിലും സംഭവിക്കാൻ സാധ്യതയേറെയാണ്. കുറ്റാരോപിതനായ പി ജി ഡോക്ടേഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. റുവൈസിനെ ആത്മഹത്യ പ്രേരണ. കുറ്റത്തിന് അറസ്റ്റു ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതോടെ തീരുന്നതോടെ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വം.

മിടുമിടുക്കിയായിരുന്ന ഒരു യുവ ഡോക്ടർക്കു പോലും അൻപതു ലക്ഷവും ആഡംബര കാറുമെന്ന കടമ്പയിൽ തട്ടി പ്രണയനിരാസം സംഭവിച്ചെങ്കിൽ നമ്മുടെ നാട്ടിലെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായി മാറും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം നിലനിൽക്കുന്ന ഒരു നാട്ടിൽ പി ജി ഡോക്ടർമാരുടെ സംസ്ഥാന നേതാവായ റുവൈസിനും കുടുംബത്തിനും ഇതു അറിയാഞ്ഞതാണോ? എന്തു കൊടുത്തും മകളെ ഒരു സർക്കാർ ഉദ്യോഗസ്ഥന് വിവാഹം ചെയ്തു കൊടുത്ത വിസ്മയയുടെ മാതാപിതാക്കൾ അനുഭവിച്ച പുത്രി ദുഃഖം കേരള ജനത കണ്ടതല്ലേ? ഉറങ്ങുന്ന മുറയിൽഭർത്താവ് പാമ്പിനെ വിട്ടു കടിപ്പിച്ചു കൊന്ന ഉത്തരയുടെ ഞെട്ടിക്കുന്ന കൊലപതകവും കേരളീയ സമൂഹ മന:സാക്ഷിയെ നടുക്കിയതല്ലെ?

ഉത്തരയും വിസ്മയും സാധാരണ പെൺകുട്ടികളാണെങ്കിൽ ഷഹാന പ്രൊഫഷനലാണ്. അതും ഒരു യുവ ഡോക്ടർ, അത്തരമൊരാളെ സ്ത്രീധനം കൊടുത്തു വിവാഹം കഴിച്ചു വിടേണ്ട സാഹചര്യമുണ്ടോ? ഷഹാന മാത്രമല്ല നമ്മുടെ നാട്ടിലെ ഏതു പെൺകുട്ടിയും വിലമതിക്കാത്ത ധനം തന്നെയാണ് ആരും വിൽപന ചരക്കല്ല. ചില ആഡംബരരോഗികളായ മാതാപിതാക്കൾ രാജകീയമായവിവാഹം നടത്തി മക്കളെ പൊന്നു കൊണ്ടു മൂടുന്നത് അവർക്ക് തന്നെ വിനയായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്ന കാര്യമാണ്.

നിയമം കൊണ്ടു മാത്രം സ്ത്രീധനമെന്ന പ്രതിലോമകരമായ നിയമ വിരുദ്ധസാമ്പത്തിക വിനിമയത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടനകൾ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നതിനെതിരെ പ്രചാരണവും ബോധവൽക്കരണ സെമിനാറുകളും നടത്താറുണ്ടെങ്കിലും എന്തെങ്കിലും സംഭവം നടക്കുമ്പോൾ മാത്രമാണ് വനിതാ കമ്മീഷനും മറ്റു സംഘടനകളും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് ചൂണ്ടികാട്ടുന്നത്ട്ടും. എന്നിട്ടും മലയാളി രക്ഷിതാക്കളുടെ ചെവിയിൽ ഇതൊന്നും കയറിയിട്ടില്ല.

ഒരു കുടുംബത്തിന്റെയും നമ്മുടെ നാടിന്റെയും പ്രതീക്ഷയായിരുന്നില്ലേ ഡോക്ടർ ഷഹാന. ഒരിക്കലും വില പറയാൻ പോലും കഴിയാത്തത്ര മൂല്യമുള്ള അവളെ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതിനു പകരം സ്ത്രീധന കമ്പോളത്തിലെ ചരക്കാക്കി മാറ്റിയത് പിജി ഡോക്ടർമാരുടെ അവകാശങ്ങൾക്കായി പോരാടുന്ന മറ്റൊരു ഡോക്ടറാണെതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഉയർന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷനൽ കമ്യൂണിറ്റികളിലും സ്ത്രീധനം പിടിമുറുക്കുന്നതു തെളിയിക്കുന്നതാണ് ഡോക്ടർ ഷഹാനയുടെ ആത്മഹത്യ. ഉത്തര, വിസ്മയ ഷഹാന ഇനി എത്ര പെൺ മക്കളെ കേരളത്തിന് നഷ്ടമാകും?

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇതിലെ പരാമർശങ്ങളിൽ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിക്കുന്നു - എഡിറ്റർ)


Dowry | ഉത്തര, വിസ്മയ, ഷഹാന; സ്ത്രീധന കുരുക്കിൽ ഇനിയെത്ര പെൺമക്കൾ കേരളത്തിന് നഷ്ടമാകും?

Keywords: News, Kerala, Kannur, Obituary, Doctor, Dowry, Child Marrriage, Education,   Dowry and dowry death.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia