SWISS-TOWER 24/07/2023

PM Modi | 9 വര്‍ഷമായുള്ള നിഷേധാത്മക സമീപനം ഉപേക്ഷിച്ച് പോസിറ്റിവിറ്റിയുമായി മുന്നോട്ട് പോകുക; നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ പാര്‍ലമെന്റില്‍ തീര്‍ക്കരുത്, കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ പാര്‍ലമെന്റില്‍ തീര്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Aster mims 04/11/2022
PM Modi | 9 വര്‍ഷമായുള്ള നിഷേധാത്മക സമീപനം ഉപേക്ഷിച്ച് പോസിറ്റിവിറ്റിയുമായി മുന്നോട്ട് പോകുക; നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ നിരാശ പാര്‍ലമെന്റില്‍ തീര്‍ക്കരുത്, കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി

അഞ്ച് സംസ്ഥാനങ്ങളില്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. മൂന്നിടങ്ങളില്‍ ബിജെപിയാണ് വിജയിച്ചത്. മിസോറമില്‍ പുതുതായി രൂപം കൊണ്ട ഇസഡ് പി എം ആണ് മുന്നിട്ടുനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ ഒളിയമ്പ്.

നിഷേധാത്മക സമീപനം ജനം നിരസിച്ചുവെന്നാണ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഫലം കാണിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് ഇതൊരു അവസരമാണെന്ന് ഞാന്‍ പറയും. ഒമ്പത് വര്‍ഷമായുള്ള അവരുടെ നിഷേധാത്മക സമീപനം ഉപേക്ഷിച്ച് പോസിറ്റിവിറ്റിയുമായി മുന്നോട്ട് പോകുക. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ നിരാശ പാര്‍ലമെന്റില്‍ പുറത്തുവിടരുത്. ഇത് നിങ്ങളുടെ നേട്ടത്തിനാണ് പറയുന്നത്. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് കാര്യമായ പങ്കുണ്ട്. ദയവായി അത് മനസ്സിലാക്കൂ. വികസനത്തിലേക്കുള്ള പാതയില്‍ തടസം ഉണ്ടാകാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല എന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ദരിദ്രര്‍ എന്നിങ്ങനെ നാല് 'ജാതി'കളേ രാജ്യത്ത് ഉള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശരിയായ നയങ്ങളിലൂടെ ഇവരുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് ജനപിന്തുണ ലഭിക്കും. മികച്ച ഭരണമുണ്ടെങ്കില്‍ ഭരണ വിരുദ്ധത എന്ന വാക്കിന് പ്രസക്തിയില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

Keywords:  Don't vent anger of defeat in parliament session: PM Modi to Opposition, New Delhi, News, PM Modi, Congress, Parliament Session, Politics, Criticized, Media, Assembly Election, Result, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia