SWISS-TOWER 24/07/2023

Complaint | 'ടെലിഫോൺ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം; ദേവികുളം ആർഡിഒ ഓഫീസ് പരിധിക്ക് പുറത്ത്'; പരാതിയുമായി ജനങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂന്നാർ: (KVARTHA) ദേവികുളം സബ് കലക്ടറുടെ ഓഫീസിലെ ടെലിഫോൺ പരിധിക്ക് പുറത്തായതോടെ ജനങ്ങളും ജീവനക്കാരും ബുദ്ധിമുട്ടിലെന്ന് ആക്ഷേപം. ഒരു മാസമായി ടെലിഫോൺ പരിധിക്ക് പുറത്താണെന്നാണ് പരാതി. ദേവികുളം ആകാശവാണി നിലയത്തിന് സമീപം പ്രവർത്തിക്കുന്ന റവന്യു ഡിവിഷൻ ഓഫീസിലെ ലാൻഡ് ഫോണിനെതിരെയാണ് പരാതി.
Aster mims 04/11/2022

Complaint | 'ടെലിഫോൺ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം; ദേവികുളം ആർഡിഒ ഓഫീസ് പരിധിക്ക് പുറത്ത്'; പരാതിയുമായി ജനങ്ങൾ

ഉടുമ്പൻചോല, ദേവികുളം താലൂകുകളാണ് ദേവികുളം ആർഡിഒ യുടെ പരിധിയിൽ വരുന്നത്.വിവിധ അപേക്ഷകൾ നൽകി ഫയലിലെ നടപടികൾ അറിയാൻ ഓഫീസിൽ ഫോൺ വിളിച്ച് ലഭിക്കാതെ വരുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്. ഇതോടെ നൂറ് കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തി കാര്യങ്ങൾ തിരക്കേണ്ട ഗതികേടിലാണെന്നാണ് അപേക്ഷകർ പറയുന്നത്.

ടെലിഫോൺ തകരാറ് പരിഹരിക്കാൻ കാലതാമസം വരുന്നത് ബിഎസ്എൻഎൽ അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപണമുണ്ട്. നവകേരള സദസ് അടുത്തുവരുന്ന സാഹചര്യത്തിൽ ടെലിഫോൺ തകരാർ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ലെന്നാണ് വിവരം.

Keywords: Kerala, Kerala News, Idukki News, Rdo Office, Munnar, Devikulam, Telephone, Working, Complaint, Collector, Devikulam RDO office telephone stopped working.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia