Divorce | ഐശ്വര്യത്തിനായി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താന്‍ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ആരോപണം

 


ന്യൂഡെല്‍ഹി: (KVARTHA) കര്‍വാ ചൗത്തിന് വേണ്ടി(ഐശ്വര്യം) ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഡെല്‍ഹിയിലാണ് സംഭവം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താനും ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകള്‍ വ്രതമനുഷ്ഠിക്കുന്നതാണ് കര്‍വാ ചൗത്ത്. എന്നാല്‍ ഭാര്യ വ്രതമെടുത്തില്ലെന്നും ഭാര്യക്ക് ഭര്‍ത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

Divorce | ഐശ്വര്യത്തിനായി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്; നെറ്റിയിലെ സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താന്‍ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ആരോപണം

നിസാര കാര്യത്തില്‍ ഭര്‍ത്താവിന്റെ വിചിത്രമായ വിവാഹ മോചന ആവശ്യം കേട്ട് ഞെട്ടിയ കോടതി കര്‍വാ ചൗത്തില്‍ വ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് നിരീക്ഷിച്ചു. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഭാര്യക്ക് ഭര്‍ത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്ന യുവാവിന്റെ ആരോപണം പരിഗണിച്ച കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2009ലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ വിവാഹത്തിന്റെ തുടക്കം മുതല്‍ ഭാര്യക്ക് വിവാഹബന്ധത്തില്‍ താത്പര്യമില്ലായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.

ഫോണ്‍ റീചാര്‍ജ് ചെയ്ത് കൊടുക്കാതിരുന്നതോടെയാണ് ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കടുത്ത നടുവേദന വന്ന് ഡിസ്‌ക് സ്ഥാനം തെറ്റിയപ്പോള്‍ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയില്‍ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താന്‍ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ ഇത്തരം പരാതികള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു കോടതി വിവാഹമോചനം അനുവദിച്ചത്.

Keywords:  Delhi HC grants divorce after wife refuses to observe Karwa Chauth fast for husband, New Delhi, News, Delhi HC, Granted, Divorce, Karwa Chauth fast, Allegation, Husband, National News,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia