Net Worth | ആഡംബര വീട്, ജീവിതശൈലി, വിലകൂടിയ കാറുകൾ; ദാവൂദ് ഇബ്രാഹിമിന്റെ ആസ്തി എത്ര? മുംബൈയിലെ സാധാരണ പൊലീസ് കോൺസ്റ്റബിളിന്റെ മകന്റെ വളർച്ച ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരുകാലത്ത് ഡോംഗ്രിയിലെ കൊള്ളക്കാരനായ ദാവൂദ് ഇന്ന് കോടികളുടെ സമ്പത്തിന്റെ ഉടമയാണ്. എന്നിരുന്നാലും, മുംബൈ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ മൂന്ന് ഡോൺമാരുടെ പട്ടികയിൽ ദാവൂദ് ഇബ്രാഹിമും ഉൾപ്പെട്ടിട്ടുണ്ടെന്നും ഫോർബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.

Net Worth | ആഡംബര വീട്, ജീവിതശൈലി, വിലകൂടിയ കാറുകൾ; ദാവൂദ് ഇബ്രാഹിമിന്റെ ആസ്തി എത്ര? മുംബൈയിലെ സാധാരണ പൊലീസ് കോൺസ്റ്റബിളിന്റെ മകന്റെ വളർച്ച ഇങ്ങനെ

ദാവൂദ് ഇബ്രാഹിമിന്റെ ബിസിനസ്

1955 ഡിസംബർ 26 ന് മുംബൈയിലെ രത്‌നഗിരിയിൽ ജനിച്ച ദാവൂദ് ഇബ്രാഹിം തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ഇവിടെയാണ്. പിതാവ് മുംബൈ പൊലീസിൽ കോൺസ്റ്റബിളായിരുന്നു. ചെറിയ മോഷണങ്ങളിലൂടെയും കൊള്ളയടിക്കലിലൂടെയുമാണ് ദാവൂദ് അധോലോക നായകൻ ആവുന്നത്. ക്രമേണ അധോലോക കുറ്റകൃത്യങ്ങളുടെ അന്താരാഷ്ട്ര ശൃംഖല സ്ഥാപിച്ചു. തന്റെ സാമ്രാജത്വത്തിന് 'ഡി കമ്പനി' എന്ന് പേരിട്ടു. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ ലോകത്തെ 50 ലധികം രാജ്യങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് സൃഷ്ടിച്ചു.

ദ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം 1980 കളിലും 1990 കളുടെ തുടക്കത്തിലും ദാവൂദ് വേശ്യാവൃത്തി, ചൂതാട്ടം, മയക്കുമരുന്ന് തുടങ്ങിയ ബിസിനസുകളിൽ നിന്ന് കോടിക്കണക്കിന് രൂപ സമ്പാദിച്ചു. അനധികൃത മദ്യവും കള്ളക്കടത്തും എല്ലാം ദാവൂദിന്റെ ഉത്തരവനുസരിച്ചാണ് നടന്നിരുന്നത്. ഒരു ബിസിനസിലും ഉറച്ചുനിൽക്കാത്ത സ്വഭാവമായിരുന്നു ഇയാളുടേത്. ഒടുവിൽ റിയൽ എസ്റ്റേറ്റിലേക്ക് തന്റെ ബിസിനസ് വ്യാപിപ്പിക്കാൻ തുടങ്ങി. ഇന്ത്യ, പാകിസ്ഥാൻ, ഗൾഫ് രാജ്യങ്ങളിലാണ് സ്വത്തുക്കൾ കൂടുതൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ഫ്ലാറ്റുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട്. വിലകൂടിയ കാറുകളോടാണ് ദാവൂദിന് പ്രിയം. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ വാഹനവ്യൂഹത്തിലുണ്ട്.

ദാവൂദ് ഇബ്രാഹിമിന്റെ ബിസിനസ് എത്ര വലുതാണ്?

അധോലോക നായകന്റെ ബിസിനസ് എത്ര വലുതാണെന്ന് ആർക്കും കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ദാവൂദ് ഇബ്രാഹിമിന് മൊത്തം 670 മില്യൺ ഡോളർ (ഏകദേശം 43,550 കോടി രൂപ) ആസ്തി ഉണ്ടെന്ന് ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പറയുന്നു. കൊലപാതകം, കള്ളക്കടത്ത്, മോചനദ്രവ്യം, വേശ്യാവൃത്തി, മയക്കുമരുന്ന്, ചൂതാട്ടം, അനധികൃത മദ്യം, കള്ളക്കടത്ത് തുടങ്ങിയ നിയമവിരുദ്ധ ബിസിനസുകളാണ് പ്രധാന വരുമാന മാർഗങ്ങൾ. ഡി കമ്പനിയിലെ ആളുകൾക്ക് പുറമെ, മകളും മരുമകനുമാണ് ബിസിനസ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ദാവൂദിന്റെ ആകെ സമ്പത്തിന്റെ 40 ശതമാനവും ഇന്ത്യയിലാണെന്നാണ് പറയുന്നത്. യുഎഇയിലും യുകെയിലുമായി 50-ലധികം സ്വത്തുക്കളുണ്ട്.

ലേലം ചെയ്ത സ്വത്ത്

ദാവൂദിന്റെ സ്വത്തുക്കൾ സർക്കാർ പല ഘട്ടങ്ങളിലായി കണ്ടുകെട്ടി ലേലം ചെയ്തു. 2017ലും 2020ലും ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ലേലം ചെയ്ത് ഇന്ത്യൻ സർക്കാർ അധോലോക നായകനെ ഞെട്ടിച്ചിരുന്നു. 2017ൽ ലേലം ചെയ്ത വസ്തു മുംബൈ ആസ്ഥാനമായുള്ള സൈഫി ബുർഹാനി അപ്ലിഫ്റ്റ്‌മെന്റ് ട്രസ്റ്റാണ് വാങ്ങിയത്. ഡൽഹിയിലെ സൈക്ക എന്നറിയപ്പെടുന്ന റൗണക് അഫ്രോസ് റെസ്റ്റോറന്റ് 4.53 കോടി രൂപയ്ക്കാണ് ലേലത്തിൽ വിറ്റത്. ദമർവാലയിലെ ദാവൂദിന്റെ സ്വത്ത് 3.53 കോടി രൂപയ്ക്കാണ് വിറ്റുപോയത്. 3.52 കോടി രൂപയ്ക്കാണ് ഷബ്നം ഗസ്റ്റ് ഹൗസ് ലേലത്തിൽ പോയത്. അതുപോലെ, 2020 ൽ ഇന്ത്യൻ സർക്കാർ ദാവൂദിന്റെ ആറ് സ്വത്തുക്കൾ കൂടി വിറ്റു. 22.79 കോടി രൂപയാണ് ഈ ലേലത്തിലൂടെ ലഭിച്ചത്.

1993ലെ ഇന്ത്യൻ സ്‌ഫോടനത്തിന് ശേഷം കാര്യങ്ങൾ മാറി

1993ലെ ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ ദാവൂദ് ഇന്ത്യയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ്. 2003ൽ ഇന്ത്യയും അമേരിക്കയും ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷമാണ് ദാവൂദിന്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്.

Keywords: News, National, New Delhi, Dawood Ibrahim, Pakistan, Mumbai Blast, Crime,  Dawood Ibrahim's Net Worth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia