Arrested | 'അടച്ചിട്ട കാബിനില്‍ പിടിച്ചിരുത്തി ദലിത് യുവതിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ട ബലാല്‍സംഗം ചെയ്തു'; ജീവനക്കാരന്‍ അറസ്റ്റില്‍
Dec 16, 2023, 15:17 IST
ADVERTISEMENT
ജയ്പുര്‍: (KVARTHA) ഉത്തര്‍പ്രദേശില്‍ നിന്ന് ജയ്പുരിലേക്ക് വരികയായിരുന്ന ബസില്‍ ദളിത് യുവതിയെ രണ്ട് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപോര്‍ട്. കാണ്‍പുരില്‍നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടപീഡനത്തിന് ഇരയായത്.

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് കനോട്ട പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ ഭഗവാന്‍ സഹായ് മീണ പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. അടച്ചിട്ട കാബിനില്‍ പിടിച്ചിരുത്തിയാണ് യുവതി പീഡനത്തിന് ഇരയാക്കിയത്.
ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കനോതയില്‍ എത്തിയപ്പോള്‍ യുവതി എമര്‍ജന്‍സി അലാറം മുഴക്കിയതിനേത്തുടര്‍ന്ന് ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു. ആരിഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.